Sarfaraz Khan : 'സെലക്ടർമാരെ ഇത് കാണുന്നുണ്ടലോ'; തകർപ്പൻ സെഞ്ചുറിയിലൂടെ തന്നെ തഴഞ്ഞവർക്ക് മറുപടിയുമായി സർഫറാസ് ഖാൻ

Sarfaraz Khan Century ഇതിനോടകം സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെ രോക്ഷത്തോടെയുള്ള ആഘോഷം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി

Written by - Jenish Thomas | Last Updated : Jan 17, 2023, 05:50 PM IST
  • 62ന് മൂന്ന് എന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് മുംബൈയുടെ രക്ഷകനായി സർഫറാസ് അവതരിക്കുന്നത്.
  • 155 പന്തിൽ നാല് സിക്സറുകളും 16 ഫോറും അടിങ്ങിയ ഇന്നിങ്സാണ് സർഫറാസ് ഇന്ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കാഴ്ചവെച്ചത്
Sarfaraz Khan : 'സെലക്ടർമാരെ ഇത് കാണുന്നുണ്ടലോ'; തകർപ്പൻ സെഞ്ചുറിയിലൂടെ തന്നെ തഴഞ്ഞവർക്ക് മറുപടിയുമായി സർഫറാസ് ഖാൻ

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ തന്നെ പരിഗണിക്കാതിരുന്ന ബിസിസിഐയുടെ സെലക്ടർമാർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി മുംബൈ താരം സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് സർഫറാസ് സെഞ്ചുറി നേടിയത്. 62ന് മൂന്ന് എന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് മുംബൈയുടെ രക്ഷകനായി സർഫറാസ് അവതരിക്കുന്നത്. നിർണായക ഇന്നിങ്സിലൂടെ താരം ഡൽഹിക്കെതിരെ മുംബൈക്കായി പ്രതിരോധിക്കാവുന്ന സ്കോർ ഉയർത്തി.

155 പന്തിൽ നാല് സിക്സറുകളും 16 ഫോറും അടിങ്ങിയ ഇന്നിങ്സാണ് സർഫറാസ് ഇന്ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കാഴ്ചവെച്ചത്. സർഫറാസിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിൽ 80.47 ശതമാനമാണ് ആവറേജ്. രഞ്ജി ടൂർണമെന്റിൽ കഴിഞ്ഞ രണ്ട് സീസണിലെ മികച്ച താരങ്ങളിൽ ഒരാളാണ് മുംബൈ താരം. പക്ഷെ ഇന്ത്യയുടെ ടെസ്റ്റ് ടീം ജേഴ്സി അണിയാൻ ഇനിയും ബിസിസിഐ അവസരം നൽകിട്ടില്ല.

ALSO READ : IND vs NZ : ന്യൂസിലാൻഡിനെതിരെ ശ്രയസ് ഐയ്യർ പുറത്ത്; പകരം യുവതാരത്തെ ടീമലേക്ക് വിളിച്ച് ബിസിസിഐ

ബോർഡർ ഗവാസ്കർ ട്രോഫിയുടെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബിസിസിഐ താരത്തെ പരിഗണിക്കാതിരുന്നത്. ലിമിറ്റഡ് ഓവർ സ്പെഷ്യലിസ്റ്റായ സൂര്യകുമാർ യാദവിനെ ടെസ്റ്റിൽ ടീമിൽ ഉൾപ്പെടുത്തിയത് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ഇത്രയധികം മികവ് പുലർത്തുന്ന മുംബൈ താരത്തെ തഴഞ്ഞതിൽ നിരവധി പേരാണ് ബിസിസിഐയുടെ സെലക്ടർമാക്കെതിരെ രംഗത്തെത്തിയത്.

ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യ ടീം - രോഹിത് ശർമ, കെ.എൽ രാഹുൽ, ശുബ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്. ഫ്രെബ്രുവരി ഒമ്പതിനാണ് നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയായ ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News