IPLന് ശേഷം വിരമിക്കുമോ? ഹര്‍ഭജന്‍ സിംഗ് പറയുന്നു....
തന്‍റെ സമകാലികരായ കളിക്കാര്‍ എല്ലാവരും ഇതിനകം വിരമിച്ചു കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിംഗ് ഫോം നിലനിര്‍ത്തി കളി തുടരുകയാണ്.
മുംബൈ: തന്‍റെ സമകാലികരായ കളിക്കാര്‍ എല്ലാവരും ഇതിനകം വിരമിച്ചു കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിംഗ് ഫോം നിലനിര്‍ത്തി കളി തുടരുകയാണ്.
നിലവില്‍ ദേശീയ ടീമിന്‍റെ ഭാഗമല്ല എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഹര്‍ഭജന്‍ സിംഗ് ഇതുവരെ വിരമിച്ചിട്ടില്ല. IPLന്‍റെ 13ാം സീസണിലും അദ്ദേഹം എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കി൦ഗ്സിനു വേണ്ടി അദ്ദേഹം കളിയ്ക്കുന്നുണ്ട്.
എന്നാല്‍, IPL 13ാം സീസണ് ശേഷം ഹര്‍ഭജന്‍ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുമോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം.
എന്നാല്‍, ആരധകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടിയും നല്‍കി.
തന്‍റെ അവസാനത്തെ IPL ആയിരിക്കും ഇത്തവണത്തേതെന്നു പറയാന്‍ സാധിക്കില്ല എന്നദ്ദേഹം തീര്‍ത്തു പറഞ്ഞു. ശരീരത്തിന്‍റെ അവസ്ഥയെ ആശ്രയിച്ചിരിക്കും അത്. 4 മാസത്തെ വര്‍ക്കൗട്ടും വിശ്രമവും യോഗയുമെല്ലാം പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. 2013ലെ IPLന് മുമ്പും ഇതേ മാനസികാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ സീസണില്‍ 24 വിക്കറ്റുകള്‍ തനിക്കു ലഭിച്ചിരുതായും പാജി പറയുന്നു.
2008ലെ ആദ്യ IPL മുതല്‍ 2017 വരെ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ഹര്‍ഭജന്‍ സിംഗ്. ടീമിനൊപ്പം മൂന്നു കിരീട വിജയങ്ങളിലും പാജി പങ്കാളിയായി. 2017ലെ ടൂര്‍ണമെന്റിനു ശേഷം അദ്ദേഹത്തെ മുംബൈ ഒഴിവാക്കുകയായിരുന്നു. ഇതോടെ ഭാജി വിരമിക്കുമെന്നായിരുന്നു കരുതിയവര്‍ക്ക് തെറ്റി. കളി തുടരാന്‍ തന്നെയാണ് പാജി തീരുമാനിച്ചത്.
മുംബൈ വിട്ടതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കി൦ഗ്സിനൊപ്പം ചേര്‍ന്ന താരം ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം കിരീട൦ നേടുകയും ചെയ്തു.