ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഭാവി എന്ത്? മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനെതിരെ രൂക്ഷവിമര്‍ശനവുമായി റൊണാ എത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചിലർക്കു തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആവശ്യമില്ലെന്നും ചതിവു പറ്റിയതായി തോന്നുന്നെന്നും എന്നാണ് താരം വെളിപ്പെടുത്തിയത്. യുണൈറ്റഡ് പരിശീലകൻ ടെന്‍ ഹാഗിന്റെ തീരുമാനങ്ങളില്‍ പല തവണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു താരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിഫ ലോകകപ്പ് ഇടവേളയ്ക്കു മുൻപ് ഞായറാഴ്ച ഫുൾഹാമിനെതിരായ യുണൈറ്റഡിന്റെ മത്സരത്തിൽ റൊണാള്‍ഡോ കളിച്ചിരുന്നില്ല. അതിനിടെയാണ് യുണൈറ്റഡിനെതിരെ പരസ്യമായി പ്രതികരിച്ച് റൊണാൾഡോ വീണ്ടും വിവാദം ‌സൃഷ്ടിച്ചത്. തനിക്ക് ബഹുമാനം ലഭിക്കാത്തതിനാല്‍ യുണൈറ്റഡ് പരിശീലകനെ താനും ബഹുമാനിക്കില്ലെന്നും അഭിമുഖത്തിൽ റൊണാൾഡോ തുറന്നടിച്ചു.ഇതോടെയാണ്  മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൂപ്പർ താരത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.കഴിഞ്ഞ ഏതാനും മാസങ്ങളായി താരം മറ്റ് ക്ലബുകളിലേക്ക് ചുവടുമാറാൻ ശ്രമിക്കുകയാണ്.


ബയേൺ മ്യൂണിക്ക് അധികൃതരുമായി താരത്തിന്റെ എജന്റ് ചര്‍ച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ റോണോയെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ കൈയ്യോഴിഞ്ഞതായാണ് വിവരം. കരിയറിന്റെ അവസാന വർഷങ്ങളിൽ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന  സൂപ്പർ താരങ്ങൾ അമേരിക്കൻ ,ഗൾഫ് ലീഗുകളിൽ ചേക്കേറുന്നത് പോലെ ക്രിസ്റ്റിയാനോയും അങ്ങോട്ട് തന്നെ എത്തുമെന്നാണ് ഭൂരിപക്ഷം ആരാധകരും പ്രതീക്ഷിക്കുന്നത്.അതുകോണ്ട് ലോകകപ്പിന് ശേഷം സൂപ്പർ താരം തന്റെ പ്രിയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്ന് കളിക്കാൻ സാധ്യത തീരെയില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ