Wimbledon 2022 Final : വിംബിൾഡണിൽ തുടർച്ചയായി മൂന്നാം തവണ മുത്തമിട്ട് സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് സെർബിയൻ താരം സെന്റർ കോർട്ടിൽ തന്റെ കരിയറിലെ ഏഴാം വിംബിൾഡൺ കിരീടം സ്വന്തമാക്കുന്നത്. സ്കോർ 4-6, 6-3, 6-4, 7-6 (7-3)


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ ജോക്കോവിച്ചിന്റെ ഗ്രാൻഡ് സ്ലാം കിരീട നേട്ടം 21 ആയി ഉയർന്നു. കിരീട നേട്ടത്തിൽ സ്വസ് താരം റോജർ ഫെഡററെ മറികടന്ന സെർബിയൻ താരത്തിന് മുന്നിൽ 22 ഗ്രാൻഡ് സ്ലാമിൽ മുത്തിമിട്ട റാഫേൽ നദാൽ മാത്രമെ ഉള്ളു. പരിക്കിനെ തുടർന്ന് സ്പാനിഷ് താരം ടൂർണമെന്റിൽ നിന്ന് സ്വയം പുറത്തേക്ക് പോകുകയായിരുന്നു. 


ALSO READ : ടെന്നീസ് കോർട്ടിലെ വെളുത്ത വസ്ത്രം വീണ്ടും ചർച്ചയാവുന്നു



അദ്യ സെറ്റിൽ ഓസീസ് താരം പിടിച്ചെടുത്തെങ്കിൽ ലോക മൂന്നാം നമ്പർ താരം പിന്നീടുള്ള സെറ്റുകളിൽ തന്റെ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. നാലാം സെറ്റിലും ജോകകോവിച്ച് പിന്നിൽ നിന്നതിന് ശേഷമാണ് തിരികെയെത്തി മത്സരം പിടിച്ചെടുക്കുന്നത്. 


2021 വിംബിൾഡണിൽ മുത്തമിട്ടന്നതും സെർബിയയുടെ ലോക മൂന്നാം നമ്പർ തരാം തന്നെയാണ്. ഇറ്റാലിയൻ താരം മാറ്റിയോ ബെരിറ്റിനെയെ തകർത്താണ് കഴിഞ്ഞ സീസണിൽ ജോക്കോവിച്ച് വിംബിൾഡൺ സ്വന്തമാക്കുന്നത്. സെമി-ഫൈനലിൽ കാമറോൺ നോറിയെ തകർത്താണ് സെർബിയൻ താരം ടൂർണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.