World Bridge Championship 2022 : ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പ്; മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ടീമിന് വെള്ളി
ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിൽ പ്രവേശിക്കുന്നത്.
കൊച്ചി: ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പ് 2022ൽ ഇന്ത്യയുടെ സീനിയേഴ്‌സ് ടീം വെള്ളി മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിൽ പ്രവേശിക്കുന്നത്.
കലാശപ്പോരാട്ടത്തിൽ പോളണ്ടിനോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍സില്‍ യുഎസ് ടീമിനെയും സെമിയില്‍ ഫ്രാന്‍സിനെയും തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്.
ALSO READ : Champions League: ചാമ്പ്യൻസ് ലീഗ്; സെമി ഉറപ്പിക്കാൻ റയൽ മാഡ്രിഡും വിയ്യാറയലും കളത്തിലേക്ക്
സുബ്രത സാഹാ, സുകമല്‍ ദാസ്, അശോക് ഗോയല്‍, ആര്‍. കൃഷ്ണന്‍, അനില്‍ പദ്ധ്യേ, രാജേഷ് ദലാല്‍ എന്നിവരടങ്ങുന്ന സീനയർ ടീമാണ് ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയത്.
ഇന്ത്യയുടെ വിജയം ബ്രിഡ്ജിന് രാജ്യത്ത് പ്രചാരം നേടി കൊടുക്കാനുള്ള ബ്രിഡ്ജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് കേരള ബ്രിഡ്ജ് അസോസിയേഷന്‍ പ്രസിഡന്റ് സജീവ് മേനോന്‍ പറഞ്ഞു. കേരള ബ്രിഡ്ജ് അസോസിയേഷന്‍ നിരവധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും ബ്രിഡ്ജ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിദഗ്ധരെ ഉള്‍കൊള്ളിച്ച് കൊണ്ട് ക്ലാസുകളും ഒരുക്കുകയും ചെയ്യാറുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.