ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമി ഉറപ്പിക്കാൻ റയൽ മാഡ്രിഡും വിയ്യാറയലും ഇന്നിറങ്ങും. ആദ്യപാദത്തിൽ തകർപ്പൻ ജയം നേടിയ റയലിന് , സ്വന്തം തട്ടകത്തിൽ ചെൽസിയാണ് എതിരാളി. വിയ്യാറയൽ - ബയേൺ മ്യൂണിക്ക് രണ്ടാം പാദ ക്വാർട്ടർ പോരാട്ടവും ഇന്ന് നടക്കും. സ്‌റ്റാംഫോർഡ്ബ്രിജ് സ്റ്റേഡിയത്തിൽ നടന്ന റയൽ - ചെൽസി ആദ്യപാദ ക്വാർട്ടർ പോരിൽ മിന്നിത്തിളങ്ങിയത് ഫ്രഞ്ച് താരം കരിം ബെൻസേമയാണ്. മത്സരത്തിൽ ബെൻസേമയുടെ മിന്നും ഹാട്രിക്കിന്റെ പിൻബലത്തിൽ 3-1 നായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. കായ് ഹവേർട്ട്സിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ചെൽസിക്ക് ബെർണബ്യുവിൽ നേരിടേണ്ടത് മരണപോരാട്ടമാണ്.
ടൂർണമെൻറിൽ നില നിൽക്കണമെങ്കിൽ വൻ മാർജിനിലുള്ള ജയം അനിവാര്യം. കാർലോ ആൻസലോട്ടിയും തോമസ് ടുഷെലും തമ്മിലുള്ള ചാണക്യ പോരിന് കൂടിയാണ് ഇന്ന് ബെർണബ്യു വേദിയാവുക. രാത്രി 12:30 നാണ് നാടെങ്ങുമുള്ള കാൽപന്ത് കളി പ്രേമികൾ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്ന സൂപ്പർ പോരാട്ടം. അലയൻസ് അരീന വേദിയാവുക ബയേൺ മ്യൂണിക്കിന്റെ അഭിമാന പോരിനാണ്. എവേ ഗ്രൌണ്ടിലെ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിയ്യാറയലിനോട് തോറ്റ ജർമൻ വമ്പന്മാർക്ക് സെമിയിൽ കടക്കാൻ സ്വന്തം ഗ്രൌണ്ടിൽ രണ്ടു ഗോളിന് ജയിക്കണം.
Read Also: IPL 2022: ഹാർദ്ദിക് അർധസെഞ്ചുറി അടിച്ചാൽ ജോലി രാജിവയ്ക്കും, വൈറലായി പോസ്റ്റർ
ജൂലിയൻ നേഗിൾസ്മാന്റെ കീഴിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ടീം. റോബർട്ട് ലെവൻഡോവ്സ്കിയെന്ന സൂപ്പർ സ്ട്രൈക്കറിലാണ് ബയേണിന്റെ സെമി മോഹം മുഴുവൻ . അതേസമയം ആദ്യപാദത്തിലെ വിജയം തുടർക്കഥയാക്കി ചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് വിയ്യാ റയൽ . ഗ്രോൺവെൽഡാണ് വിയ്യാറയലിന് വിജയം സമ്മാനിച്ച പവൻ മാറ്റ് ഗോളിന്റെ ശിൽപി. ഗോമസ്, അൽക്കാസർ , പിനോ എന്നിവർ ടീമിൽ ഫോമിലാണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ അറിയാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA