വനിത പ്രിമീയർ ലീഗിന്റെ പ്രഥമ സീസണിൽ ആര് കീരിടം ഉയർത്തുമെന്ന് ഇന്ന് അറിയാം. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ വനിത ടീമും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് ഞായറാഴ്ച രാത്രി ഏഴ് മണിക്ക് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് ഡൽഹി മുംബൈ പോരാട്ടം നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

വനിത പ്രിമീയർ ലീഗ് ഫൈനൽ ഡൽഹി ക്യാപ്റ്റൽസ്- മുംബൈ ഇന്ത്യൻസ്


ടോസ്- ഡൽഹി ക്യാപിറ്റൽസ്- മുംബൈ ഇന്ത്യൻ ഡബ്ലിയുപിഎൽ ഫൈനൽ പോരാട്ടത്തിന്റെ ടോസ് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് ഇടും.


മത്സര സമയം - 7.30ന് മത്സരം ആരംഭിക്കും


വേദി - മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ പോരാട്ടം.


മത്സരം എവിടെ കാണാം : നെറ്റ്വർക്ക് 18നാണ് ഡബ്ലിയുപിഎല്ലിന്റെ സാറ്റ്ലൈറ്റ് ഡിജിറ്റൽ അവകാശം. സ്പോർട്സ് 18 ചാനലിലൂടെ ടെലിവിഷനിലും, ജിയോ സിനിമ ആപ്പിലൂടെ ഒടിടിയിലും ഫൈനൽ മത്സരം കാണാൻ സാധിക്കും


ALSO READ : IPL 2023: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ്പുകൾ നേടിയ താരം ആരാണ്? ചില രസകരമായ വിവരങ്ങൾ ഇതാ


ഡൽഹി ക്യാപ്റ്റൽസ്- മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ


മുംബൈ ഇന്ത്യൻസ് - ഹെയ്ലി മാത്യൂസ്, യസ്തിക ഭാട്ടിയ, നടാലിയ സ്കീവെർ, ഹർമൻപ്രീത് കൌർ, അമേലിയ കേർ, പൂജ വസ്ത്രാകർ, ഇസ്സി വോങ്, അമൻജോട്ട് കൌർ, സെഖാ ഇഷാഖി, ഹമെയ്റാ കാസി, ജിന്തിമണി കലിട്ട


ഡൽഹി ക്യാപിറ്റൽസ് - മെഗ് ലാനിങ്, ഷെഫാലി വെർമ, മാരിസ്സേൻ കാപ്പ്, ജെമീമ റോഡ്രിഗസ്, അലിസ് ക്യാപ്സി, ജെസ്സ് ജൊനാസ്സെൻ, താനിയ ഭാട്ടിയ, അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.