IPL 2023: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ്പുകൾ നേടിയ താരം ആരാണ്? ചില രസകരമായ വിവരങ്ങൾ ഇതാ

Most orange caps in IPL history: ഓരോ സീസണിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനാണ് ഓറഞ്ച് ക്യാപ് നൽകുക. 

Last Updated : Mar 26, 2023, 01:49 PM IST
  • ഐപിഎല്ലിൻ്റെ 16-ാം സീസണ് ഈ മാസം 31ന് തിരിതെളിയുകയാണ്.
  • എല്ലാ ടീമുകളും മികച്ച പരിശീലന ക്യാമ്പുകളുമായി വാശിയേറിയ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ്.
  • ഇന്ത്യയിലെ 12 സ്റ്റേഡിയങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക.
IPL 2023: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ്പുകൾ നേടിയ താരം ആരാണ്? ചില രസകരമായ വിവരങ്ങൾ ഇതാ

ഐപിഎല്ലിൻ്റെ 16-ാം സീസണ് ഈ മാസം 31ന് തിരിതെളിയുകയാണ്. എല്ലാ ടീമുകളും മികച്ച പരിശീലന ക്യാമ്പുകളുമായി വാശിയേറിയ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ഇന്ത്യയിലെ 12 സ്റ്റേഡിയങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക. 

ഐപിഎല്ലിലെ കണക്കുകൾ എന്നും രസകരമാണ്. വീറും വാശിയുമേറിയ നിരവധി പോരാട്ടങ്ങൾക്കാണ് ഐപിഎൽ മത്സരങ്ങൾ സാക്ഷിയായിട്ടുള്ളത്. കിരീട പോരാട്ടത്തിനായി ടീമുകൾ മത്സരിക്കുമ്പോൾ ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള ബാറ്റ്സ്മാൻമാരുടെ പ്രകടനങ്ങളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഐപിഎല്ലിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ്പുകൾ നേടിയത് ആരാണെന്ന് അറിയാമോ? ചില കണക്കുകൾ ചുവടെ ചേർക്കുന്നു. 

ALSO READ: സിസിഎൽ 2023ൽ കിരീടം തെലുങ്ക് വാരിയേഴ്സിന്; അഖിൽ അക്കിനേനി മാൻ ഓഫ് ദി മാച്ച്

2008ലാണ് ഐപിഎൽ ടൂർണമെൻ്റ് ആരംഭിക്കുന്നത്. ഇതുവരെ 15 സീസണുകൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആദ്യ സീസൺ മുതൽ ഓറഞ്ച് ക്യാപ് നൽകി വരുന്നുണ്ടെന്നതാണ് സവിശേഷത. ആദ്യ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബ് (ഇന്നത്തെ പഞ്ചാബ് കിംഗ്സ്) താരം ഷോൺ മാർഷാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ നിന്ന് 616 റൺസാണ് മാർഷ് അന്ന് അടിച്ചുകൂട്ടിയത്. 

വിരാട് 973! 

2016ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി അവിശ്വസനീയമായ പ്രകടനമാണ് വിരാട് കോഹ്ലി പുറത്തെടുത്തത്. 16 മത്സരങ്ങളിൽ നിന്ന് 4 സെഞ്ച്വറികൾ സഹിതം 973 റൺസാണ് കോഹ്ലി വാരിക്കൂട്ടിയത്. റൺ മെഷീൻ എന്ന വിളിപ്പേര് തനിയ്ക്ക് സ്വന്തമാണെന്ന് കോഹ്ലി തെളിയിക്കുകയും ചെയ്തു. എന്നാൽ, 2016 സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിന് ശേഷം കോഹ്ലിയ്ക്ക് ഇതുവരെ ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. 

വാർണർ 'ദ വാരിയർ'

ഐപിഎൽ ചരിത്രം പരിശോധിച്ചാൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ഡേവിഡ് വാർണർ. 2015, 2017, 2019 സീസണുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വാർണറായിരുന്നു ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ വാർണറാണ് ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കിയ താരം. 

ഗെയ്ൽ 'ദ യൂണിവേഴ്സൽ ബോസ്'

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ക്രിസ് ഗെയ്ൽ. 2011 സീസണിൽ 608 റൺസും 2012ൽ 733 റൺസും നേടിയ ഗെയ്ൽ രണ്ട് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്. വാർണർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ് നേടിയ താരവും ഗെയ്ൽ തന്നെയാണ്.

പാവം ഡൽഹി!

ഇനി ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപുകൾ സ്വന്തമാക്കിയ ടീമുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. 4 തവണ ഓറഞ്ച് ക്യാപ് നേടിയ  സൺറൈസേഴ്സ് ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്. 3 തവണ വീതം ഓറഞ്ച് ക്യാപ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളാണ് രണ്ടാമത്. കൊൽക്കത്ത, മുംബൈ, രാജസ്ഥാൻ എന്നീ ടീമുകൾ ഓരോ തവണ ഈ നേട്ടം കരസ്ഥമാക്കിയപ്പോൾ പാവം ഡൽഹിയ്ക്ക് മാത്രം ഇതുവരെ ഓറഞ്ച് ക്യാപ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News