ന്യൂഡൽഹി: ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തി കന്നി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ആദ്യ ഐപിഎല്‍ കിരീടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുത്തമിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: WPL 2024 Auction : മിന്നു മണിക്ക് പിന്നാലെ വയനാട്ടിൽ നിന്നും മറ്റൊരു താരവും വനിത പ്രീമിയർ ലീഗിലേക്ക്; സ്വന്തമാക്കിയത് മുംബൈ


ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 ന് ഓള്‍ ഔട്ട്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115-2.  കന്നി കിരീടത്തിൽ മുത്തമിട്ടപ്പോൾ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ശരിക്കും തീർത്താൽ തീരാത്ത കടപ്പാടായിരിക്കുകന്നത്  സോഫി മൊളീനക്‌സിനോടാണ്. എട്ടാം ഓവര്‍ എറിയാന്‍ മൊളീനക്‌സിനെ അല്ലായിരുന്നു ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന ഏൽപ്പിച്ചിരുന്നതെങ്കിൽ ചിലപ്പോൾ വിധി മാറിപ്പോയേനെ.  ഇതോടെ ഡൽഹി ക്യാപിറ്റൽസിന് ഒരുവട്ടം കൂടി കണ്ണീർ മടക്കമായി. 


Also Read:


32 റണ്‍സെടുത്ത സോഫി ഡിവൈനും 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും 35 റണ്‍സുമായി പുറത്താകാതെ നിന്ന എല്ലിസ് പെറിയും 14 പന്തില്‍ 17 റണ്‍സടിച്ച റിച്ച ഘോഷുമാണ് ബാംഗ്ലൂരിന്‍റെ വിജയം എളുപ്പമാക്കിയത്. ഡല്‍ഹിക്കായി മലയാളി താരം മിന്നുമണി ഒരു വിക്കറ്റെടുത്തിരുന്നു. പതിനഞ്ച് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് കഴിയാത്ത നേട്ടമാണ് രണ്ടാം സീസണില്‍ തന്നെ വനിതാ ടീം സ്വന്തമാക്കിയതെന്നത് ശ്രദ്ധേയം.


Also Read: 150 വർഷത്തിനു ശേഷം അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


ചെറിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെ നീങ്ങിയ ബാംഗ്ലൂര്‍ ഓപ്പണിംഗ് വിക്കറ്റില്‍ സാഹസത്തിനൊന്നു മുതിരാതെ എട്ടോവറില്‍ ബാഗ്ലൂര്‍ 49 റണ്‍സെടുത്തു.  ബാംഗ്ലൂരിന് ആദ്യ അടിയേറ്റത് 27 പന്തില്‍ 32 റണ്‍സെടുത്ത സോഫി ഡിവൈനിനെ മടക്കിയ ശിഖ പാണ്ഡെയയാണ്. വണ്‍ ഡൗണായി എത്തിയ എല്ലിസ് പെറി താളം കണ്ടെത്താന്‍ സമയമെടുക്കുകയും ക്യാപ്റ്റന്‍ സ്മൃതി മന്ദാന കരുതലോടെ കളിക്കുകയും ചെയ്തതോടെ മധ്യ ഓവറുകളില്‍ ബാംഗ്ലൂരിന്റെ പോക്ക് മെല്ലെയായി.  


Also Read:  മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ നേട്ടങ്ങൾ


ബൗണ്ടറികളൊന്നും നാലോവറോളം വന്നില്ല. ഒടുവില്‍ അരുന്ധതി റെഡ്ഡിയുടെ ഓവറില്‍ രണ്ട് ബൗണ്ടറി നേടി പെറിയും മന്ദാനയും കുതിച്ചെങ്കിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ വീഴ്ത്തി മലയാളി താരം മിന്നുമണി രംഗത്തെത്തി. 39 പന്തില്‍ 31 റണ്‍സെടുത്ത മന്ദാനയെ മിന്നുമണിയുടെ പന്തില്‍ അരുന്ധതി റെഡ്ഡി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ബാംഗ്ലൂരിനായി പന്തെറിഞ്ഞ തിരുവനന്തപുരംകാരി ആശാ ശോഭന മൂന്നോവറില്‍ 14 റണ്‍സിന് രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.