ആദ്യ ലീഗ് കിരീടം തേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസ് ഇന്ന് വനിത പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റുമുട്ടു. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ ആദ്യ ക്ലബ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഡൽഹി ക്യാപിറ്റൽസ് ഇത് രണ്ടാം തവണയാണ് വനിത പ്രീമിയർ ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക് ടോസ് ഇടും.


COMMERCIAL BREAK
SCROLL TO CONTINUE READING

എലിമിനേറ്ററിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാണ് ആർസിബി ഫൈനിലിലേക്ക് പ്രവേശിക്കുന്നത്. ഡൽഹി ആകാട്ടെ ലീഗ് ടേബിൾ ടോപ്പറായിട്ടാണ് നേരിട്ട് ഫൈനലിൽ പ്രവേശിക്കുന്നത്. പ്രഥമ സീസണിലെ റണ്ണേഴ്സപ്പാണ് ഡൽഹി ക്യാപിറ്റൽസ്. ഇരു ടീമുകളും കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് താരങ്ങൾ ഇന്ന് ഫൈനലിൽ ഇറങ്ങും. എലിമിനേറ്ററിൽ ആർസിബിയുടെ വിജയശിൽപികളിൽ ഒരാളായ ആശ ശോഭനയും ഡിസിയുടെ വൈയനാടൻ താരമായ മിന്നു മണിയാണ് ഇന്നത്തെ കലാശപോരാട്ടത്തിൽ നേർക്കുനേരെയെത്തുന്നത്.


ALSO READ : WPL 2024 : ആശയുടെ ഡെത്ത് ഓവറിൽ മുംബൈ വീണു; ആർസിബി വനിത പ്രീമിയർ ലീഗ് ഫൈനലിൽ


ഓസ്ട്രേലിയൻ താരം മെഗ് ലാനിങ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് മാത്രമാണ് സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. ടേബിൾ ടോപ്പറായ ഡിസി ലീഗ് ഘട്ടത്തിൽ ഒരുതവണ മാത്രമാണ് തോൽവി വഴങ്ങിട്ടുള്ളത്. ആദ്യ മത്സരത്തിൽ യുപി വാരിയേസിനോട് ഒരു റൺസ് തോറ്റതിന് പിന്നാലെ തുടരെ നാല് ജയങ്ങൾ നേടിയാണ് ഡൽഹി ടേബിൾ ടോപ്പറായി ഫൈനലിലേക്ക് നേരിട്ടെത്തിയത്. 


കഴിഞ്ഞ സീസൺ വെച്ച് താരതമ്യം ചെയ്യുമ്പോൾ ആർസിബി വനിതകളുടെ പടയുടെ പ്രകടനത്തിൽ വലിയ മാറ്റങ്ങളാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഓസീസ് താരം എലിസ് പെറിയുടെ പ്രകടനമാണ് ആർസിബിക്ക് മേലുള്ള പ്രതീക്ഷ. ഓസീസ് താരത്തിനൊപ്പം മറ്റൊരു താരവും കൂടി മികവ് പുലർത്തിയാൽ ആർസിബിക്ക് ഇന്ന് ഡൽഹി കിരീടം ഉയർത്താൻ സാധിച്ചേക്കും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.