ന്യൂ ഡൽഹി : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിത പ്രീമിയർ ലീഗ് ഫൈനലിൽ. എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് റൺസിന് തോൽപ്പിച്ചാണ് ആർസിബിയുടെ ഫൈനൽ പ്രവേശനം. അവസാന ഓവറിൽ മലയാളി താരം ആശ ശോഭനയുടെ ഡെത്ത് ബോളങ്ങിലൂടെയാണ് ആർസിബിക്ക് ജയം സ്വന്തമാക്കാനായത്. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. ആശ വെറും ആറ് റൺസ് മാത്രം വിട്ടു കൊടുത്ത ആർസിബി ഫൈനലിൽ എത്തിക്കുകയായിരുന്നു. വനിത പ്രീമിയർ ലീഗിന്റെ ഫൈനലിൽ ഇതാദ്യമായിട്ടാണ് ആർസിബി ഫൈനലിൽ എത്തുന്നത്. ലീഗ് ടേബിൾ ടോപ്പറായ ഡൽഹി ക്യാപിറ്റൽസ് നേരിട്ട് ഫൈനലിൽ പ്രവേശിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലേ ഓഫ് മത്സരത്തിൽ ടോസ് നേടിയ ആർസിബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ ബോളിങ് ആക്രമണത്തിൽ തകർന്ന് ബാംഗ്ലൂർ ബാറ്റിങ് നിര ഓസ്ട്രേലിയൻ താരം എലിസ് പെറിയുടെ ചെറുത്ത് നിൽപ്പിലാണ് പിടിച്ച് നിന്നത്. 50 പന്തിൽ 66 റൺസെടുത്ത ഓസീസ് താരം ആർസിബിയുടെ സ്കോർ ബോർഡ് 100 കടത്തിയത്. മുംബൈക്കായി ഹെയ്ലി മാത്യൂസ്, നാറ്റ് സ്കീവെർ ബ്രണ്ട്, സൈഖ ഇഷാഖ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.


ALSO READ : IPL 2024 : ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി; ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു വിദേശ താരവും ഐപിഎല്ലിൽ നിന്നും പിന്മാറി


ജയം അനായാസമായി സ്വന്തമാക്കാമെന്നായിരുന്നു മുംബൈയുടെ പ്രതീക്ഷ. മികച്ച രീതിയിൽ മെല്ലെ തുടക്കമിട്ട മുംബൈയുടെ വനിത താരങ്ങൾക്ക് അവസാനമെത്തിയപ്പോൾ പിഴയ്ക്കുകയായിരുന്നു. മത്സരത്തിന്റെ അവാസന മൂന്ന് ഓവറിലാണ് മുംബൈ മത്സരം നഷ്ടമായത്. 18, 19 ഓവറുകളിൽ മുംബൈ ബാറ്റർമാർക്ക് നേടാനായത് എട്ട് റൺസ് മാത്രമാണ്. കൂടാതെ ഈ ഓവറുകളിൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണതോടെ നിലവിലെ ചാമ്പ്യന്മാർ സമ്മർദ്ദത്തിലായി. ആ സമ്മർദ്ദം മുതലെടുത്താണ് അവസാനം ഓവറിൽ ആശ ആറ് റൺസ് മാത്രം വിട്ട് നൽകി ആർസിബിയെ ഫൈനലിൽ എത്തിച്ചത്. 


ആർസിബിക്കായി ശ്രെയങ്ക പാട്ടിൽ രണ്ടും എലിസ് പെറിയും സോഫി മോണിനെക്സും ജോർജിയ വാരേഹം, ആശയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. നിർണായകമായ അർധ സെഞ്ചുറി നേടിയ എലിസ് പെറിയാണ് മത്സരത്തിലെ താരം. നാളെ മാർച്ച് 17 ഞായറാഴ്ചയാണ് വനിത പ്രീമിയർ ലീഗ് 2024 സീസണിന്റെ ഫൈനൽ. ഡൽഹി ക്യാപിറ്റൽസാണ് ഫൈനലിൽ ആർസിബിയുടെ എതിരാളി. ഇത് രണ്ടാം തവണയാണ് ഡൽഹി WPLന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.