IPL 2024 : ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി; ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു വിദേശ താരവും ഐപിഎല്ലിൽ നിന്നും പിന്മാറി

IPL 2024 Delhi Captials Sqaud : കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിടിയാണ് ഐപിഎൽ 2024 സീസണിൽ നിന്നും പിന്മാറിയത്

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 03:29 PM IST
  • എൻഗിടിക്ക് പകരം ഓസ്ട്രേലിയയിൽ താരം ജേക്ക് ഫ്രേസർ-മക്ഗേർക്കിനെ ഡൽഹി ടീമിലെത്തിച്ചു.
  • പരിക്കിനെ തുടർന്ന ജനുവരി മുതൽ ദക്ഷിണാഫ്രിക്കൻ പേസർ കളത്തിന് പുറത്ത് വിശ്രമിക്കുകയാണ്
IPL 2024 : ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി; ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു വിദേശ താരവും ഐപിഎല്ലിൽ നിന്നും പിന്മാറി

IPL 2024 Updates : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസ് ടീമിന് തിരിച്ചടി. ടീമിലെ ദക്ഷിണാഫ്രിക്കൻ പേസറായ ലുങ്കി എൻഗിടി ഐപിഎല്ലിൽ നിന്നും പരിക്കിനെ തുടർന്ന് പിന്മാറി. 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ താരം ജനുവരി മുതൽ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ്. പരിക്കേറ്റ് പിന്മാറിയ എൻഗിടിക്ക് പകരം ഓസ്ട്രേലിയയിൽ താരം ജേക്ക് ഫ്രേസർ-മക്ഗേർക്കിനെ ഡൽഹി ടീമിലെത്തിച്ചു.

പരിക്കിനെ തുടർന്ന ജനുവരി മുതൽ ദക്ഷിണാഫ്രിക്കൻ പേസർ കളത്തിന് പുറത്ത് വിശ്രമിക്കുകയാണ്. ഐപിഎല്ലിന്റെ പുറമെ പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) നിന്നും എൻഗിടി പിന്മാറിട്ടുണ്ട്. ജനുവരി ഇന്ത്യക്കെതിരെ നടന്ന ടി20 പരമ്പരയ്ക്കിടെയാണ് എൻഗിടി കാലിന് പരിക്കേൽക്കുന്നത്. തുടർന്ന് ഫെബ്രുവരി ദക്ഷിണാഫ്രിക്കൻ ലീഗായ എസ്എ20യിൽ പാർൾ റോയൽസിന് വേണ്ടി കളിച്ചിരുന്നു. തുടർന്ന് താരത്തിന്റെ പരിക്കിന്റെ സ്ഥിതി വർധിക്കുകയായിരുന്നു. 

ALSO READ : IPL 2024 : ഐപിഎല്ലിന് തൊട്ടുമുമ്പ് ചെന്നൈക്ക് തിരിച്ചടി; സിഎസ്കെയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് താരത്തിന് പരിക്ക്

താരലേലത്തിൽ അടിസ്ഥാന തുകയായ 50 ലക്ഷം രൂപയ്ക്കാണ് ഡിസി ദക്ഷിണാഫ്രിക്കൻ പേസറെ സ്വന്തമാക്കിയത്. 14 ഐപിഎൽ മത്സരങ്ങളിൽ പന്തെറിഞ്ഞ എൻഗിടി ഇതുവരെയായി നേടിട്ടുള്ളത് 25 വിക്കറ്റുകളാണ്. അതെ 50 ലക്ഷം രൂപയ്ക്ക് തന്നെ ഡൽഹി ഓസീസ് ബിഗ് ഹിറ്റർ താരത്തെ ഐപിഎല്ലിലേക്കെത്തിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് അടുത്ത രണ്ട് ഏകദിന മത്സരങ്ങളും ജേക്ക് ഫ്രേസർ കളിച്ചിട്ടുണ്ട്.

ഐപിഎൽ 2024 സീസണിൽ നിന്നും പുറത്താകുന്ന ഡൽഹിയുടെ രണ്ടാമത്തെ വിദേശതാരമാണ് ലുങ്കി എൻഗിടി. നേരത്തെ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക് സ്വകാര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാർച്ച് 22-ാം തീയതി ആരംഭിക്കുന്ന ക്രിക്കറ്റ് ലീഗിൽ നിന്നും പിന്മാറിയിരുന്നു. നാല് കോടി രൂപയ്ക്ക് ലേലത്തിലൂടെ ഡിസി സ്വന്തമാക്കി താരം ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര മുതലാണ് സ്വകാര്യ പ്രശ്നത്തെ മുൻനിർത്തി ക്രിക്കറ്റിൽ നിന്നും പിന്മാറി നിൽക്കുന്നത്.

അതേസമയം ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തുന്നത് അവരുടെ നായകൻ റിഷഭ് പന്തിന് തിരിച്ചുവരവാണ്. 2021 അപകടത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിട്ട നിന്ന 25കാരനായ താരം ഈ ഐപിഎല്ലിലൂടെ തിരിച്ചു വരാൻ ഒരുങ്ങുകയാണ്. താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമി നേരത്തെ ഫിറ്റ്നെസ് ക്ലിയറൻസ് നൽകിയിരുന്നു. മാർച്ച് 23-ാം തീയതി പഞ്ചാബ് കിങ്സിനെതിരെ മൊഹാലിയിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ സീസണിലെ ആദ്യം മത്സരം

ഐപിഎൽ 2024നുള്ള ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡ്

റിഷഭ് പന്ത്, അഭിഷേഖ് പോറെൽ, റിക്കി ഭൂയി, യഷ് ധൾ, ഷായി ഹോപ്പ്, കുമാർ കുശാകര, പൃഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, ഡേവിഡ് വാർണർ, ലളിത് യാദവ്, മിച്ചൽ മാർഷ്, ആക്സർ പട്ടേൽ, സുമിത് കുമാർ, ഖലീൽ അഹമ്മദ്, പ്രവീൺ ദുബെ, കുൽദീപ് യാദവ്, മുകേഷ് കുമാർ, എൻറിച്ച് നോർക്കിയ, വിക്കി ഒസ്ത്വാൾ, റാസിഖ് സലാം, ജൈ റിച്ചോർഡ്സൺ, ഇഷാന്ത് ശർമ, സ്വസ്തിക് ചിക്കര, ജേക്ക് ഫ്രേസർ-മക്ഗേർക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News