ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട ഓസ്ട്രേലിയ. 209 റൺസിന് ഇന്ത്യയെ തകർത്താണ് ഓസീസ് ടീം തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കരീടം സ്വന്തമാക്കുന്നത്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 444 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് 234 റൺസെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറികൾ നേടിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡ്ഡുമാണ് കംഗാരുക്കളുടെ വിജയശിൽപി. ആദ്യ ഇന്നിങ്സിൽ 163 റൺസെടുത്ത ട്രാവിസ് ഹെഡ്ഡാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലെ താരം. ഇതോടെ ഐസിസിയുടെ എല്ലാ ടൂർണമെന്റിലും കപ്പുയർത്തുന്ന ഏക ടീമായി ഓസ്ട്രേലിയ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ മത്സരത്തിന്റെ അവസാന ദിനത്തിൽ ഇറങ്ങിയ അക്ഷരാർഥത്തിൽ പിടിച്ചു കെട്ടുകയായിരുന്നു ഓസ്ട്രേലിയ. പ്രതിരോധിക്കാനാകാതെ അഞ്ചാം ദിനത്തിലെ ആദ്യ സെക്ഷനിൽ ഇന്ത്യയുടെ ബാക്കിയുണ്ടായിരുന്ന ഏഴ് വിക്കറ്റുകൾ കംഗാരുക്കൾ പിഴുതെറിഞ്ഞു. 49 റൺസെടുത്ത് വിരാട് കോലിയെ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ പുറത്തായതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ തോൽവി ഏകദേശം സ്ഥിരീകരിച്ചിരുന്ന. തൊട്ടുപിന്നാലെ റൺസൊന്നും എടുപ്പിക്കാതെ രവീന്ദ്ര ജഡേജയെ ബോളണ്ട് ഡ്രെസ്സിങ് റൂമിലേക്ക് പറഞ്ഞയച്ചതോടെ ഇന്ത്യക്ക് മേൽ സമ്മർദ്ദം ഓസീസ് ബോളർമാർ വർധിപ്പിച്ചു.


ALSO READ : Ajinkya Rahane : ടെസ്റ്റ് ക്യാപ്റ്റനാക്കാൻ കുംബ്ലെ നിർദേശിച്ച താരം, ബി ടീമിനെ വെച്ച് ഗാബയിൽ കംഗാരുക്കളെ മുട്ടുകുത്തിച്ചു; വാഴ്ത്തപെടാതെ പോയ രഹാനെ


ശേഷം ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്കോറർ അജിങ്ക്യ രഹാനെയും വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്തും ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നാല് വിക്കറ്റെടുത്ത നഥാൻ ലിയോൺ ആണ് ഇന്ത്യയുടെ വാലറ്റത്തെ പ്രതിരോധത്തെ നശിപ്പിച്ചത്. ബോളണ്ട് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്ക് രണ്ടും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും സ്വന്തമാക്കി. കമ്മിൻസിന്റെ ക്യാപ്റ്റൻസി കരിയറിലെ ആദ്യ ഐസിസി കിരീട നേട്ടമാണിത്.


ട്രാവിസ് ഹെഡ്ഡിന്റെയും സ്മിത്തിന്റെ ആദ്യ ഇന്നിങ്സിലെ സെഞ്ചുറി നേട്ടമാണ് ഓസ്ട്രേലിയയ്ക്ക് മുതൽകൂട്ടായത്. 268 പന്തിൽ 19 ഫോറുമായി 121 റൺസാണ് സ്മിത്ത് നേടിയത്. 174 പന്തിൽ 25 ഫോരും ഒരു സിക്സറുമായി 163 റൺസാണ് ഹെഡ് ആദ്യ ഇന്നിങ്സിൽ നേടിയത്. ഇരുവരും ചേർന്ന് 285 റൺസിന്റെ കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്സിൽ സൃഷ്ടിച്ചത്. തുടർന്ന് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 469 റൺസെടുത്ത് പുറത്തായി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കംഗാരുക്കളുടെ ബോളിങ് ആക്രമണത്തിന് മുമ്പിൽ പതറി പോകുകയായിരുന്നു. രാഹനെയുടെയും ഷാർദുൽ താക്കൂറിന്റെയും അർധ സെഞ്ചുറി ഇന്നിങ്സി പിൻബലത്തിൽ ഇന്ത്യ ഫോളോ ഓൺ മറികടക്കുകയായിരുന്നു. 173 റൺസിന്റെ ലീഡുമായി ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിലും തങ്ങളുടെ അധിപത്യം സൃഷ്ടിച്ചു. വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെയും മിച്ചൽ സ്റ്റാർക്കിന്റെയും കൂട്ടുകെട്ടിൽ കംഗാരുക്കൾ ഇന്ത്യക്ക് മേലുള്ള തങ്ങളുടെ ആധിപത്യം 444 റൺസായി ഉയർത്തി.


രണ്ട് ഇന്നിങ്സ് കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പരിചയ സമ്പന്നതയുള്ള വിരാട് കോലി ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പുജരായുടെയും പ്രതിരോധ ശൈലിയും ഇന്ത്യക്ക് അനയാസം വിജയം നേടാനാകുമെന്ന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ നിർഭാഗ്യത്തിലൂടെ ഗില്ലിന്റെ വിക്കറ്റ് വീഴ്ചയും പിന്നീട് അങ്ങോട്ട് ഇന്ത്യക്ക് പ്രതീക്ഷിച്ചതല്ല അരങ്ങേറിയത്. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ ന്യൂസിലാൻഡാണ് ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.