ഓവലിൽ പ്രതീക്ഷയെല്ലാം കൈവിട്ടപ്പോഴാണ് അജിങ്ക്യ രഹാനെ എന്ന രക്ഷകൻ പ്രത്യക്ഷപ്പെടുന്നത്. ഐപിഎൽ 2023 സീസണിൽ സാക്ഷാൽ എം എസ് ധോണിയുടെ കീഴിൽ എക്കാലത്തെയും മികച്ച സീസണിനിടെയാണ് രഹാനെ ഓവലിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ഇടം നേടുന്നത്. പരിക്കേറ്റ ശ്രയസ് ഐയ്യർക്ക് പകരം മധ്യനിരയിൽ പരിചയ സമ്പന്നൻ ഒരു താരം, ഒപ്പം റിഷഭ് പന്തിന്റെ വിടവ് അൽപമെങ്കിലും നികത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ടീം സെല്കടർമാർ രാഹനെയ്ക്ക് ഓവലിലേക്ക് ടിക്കറ്റെടുത്ത് നൽകി.
ഏകദേശം 18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രഹാനെ ഇന്ത്യൻ ജേഴ്സി അണിയുന്നത്. ഒന്നര വർഷത്തോളമുള്ള തന്റെ കരിയറിലെ വിടവ് ഒരിക്കലും ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരെ പ്രകടമായിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ ഓൺ വഴങ്ങുമെന്ന് കരുതിയപ്പോഴാണ് രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ എന്നിവർക്കൊപ്പം നിർണായക കുട്ടുകെട്ട് ഒരുക്കി രാഹനെ ഇന്ത്യയെ പ്രതിസന്ധിയിൽ രക്ഷിച്ചത്. എന്നിരുന്നാലും ഒരിക്കലും വാഴ്ത്തപ്പെടാതെ പോയിട്ടുള്ള കരിയറാണ് രഹാനയ്ക്കുള്ളത്. അതിപ്പോൾ ഒരു താരമായാലും അല്ലെങ്കിലും ഒരു ക്യാപ്റ്റനായിലും രാഹാനെ ഒരു അൺസങ് ഹീറോയാണെന്ന് പറയേണ്ടി വരും.
ഭാവി ക്യാപ്റ്റൻ
ഒരു ഘട്ടത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനായി രഹാനെയെ മുൻ കോച്ചായിരുന്ന അനിൽ കുംബ്ലെ നിർദേശിച്ച താരമായിരുന്നു രഹാനെ. വിരാട് കോലിയെക്കാളും ടെസ്റ്റിൽ രാഹനെയ്ക്ക് നയിക്കാൻ സാധിക്കുമെന്ന് അന്ന് കുംബ്ലെ വിശ്വസിച്ചിരുന്നു. അതിനായി രഹാനയ്ക്കായി കുംബ്ലെ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരുന്നു. പക്ഷെ പിന്നീട് ഇന്ത്യൻ ടീമിനുള്ളിൽ നടന്ന ചില പിടല പിണക്കത്തിനിടെയിൽ രഹാനയ്ക്ക് ഇന്ത്യൻ ടീമിനുള്ളിലെ സ്ഥാനത്തിന് സ്ഥിരിതയില്ലാതെയായി.
കുംബ്ലെ രഹാനെയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് പലരുടെ നെറ്റി ചുളിപ്പിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് അതെന്നുള്ള ചോദ്യം ഉയർന്ന വേളയിൽ കുംബ്ലയ്ക്ക് ഇന്ത്യൻ ടീമിലുണ്ടായിരുന്ന സ്ഥാനം നഷ്ടമായി. അതിനിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി രഹാനെ ഒരു സീസൺ നയിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. പിന്നീട് തഴയപ്പെടുന്നവരുടെ പട്ടികയിലേക്ക് രഹാനെ ചേർക്കപ്പെടുകയായിരുന്നു. എന്നാൽ അതിനിടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഒരു സ്ഥിരം സാന്നിധ്യമായി 2020-21 സീസണിൽ രാഹനയ്ക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ രാഹനയ്ക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായക സ്ഥാനം ബിസിസിഐ നൽകി.
ഗാബ ടെസ്റ്റ് ഓർമ്മയുണ്ടോ?
2020-21 സീസണിലെ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയതാണ് രഹാനെയുടെ എടുത്ത പറയേണ്ട ക്യാപ്റ്റൻസി മികവ്. അതും കേവലം ബി-ലെവൽ ടീമുമായി ഇറങ്ങി കംഗാരുക്കളെ അവരുടെ തട്ടകത്തിലിട്ട് തോൽപ്പിച്ചാണ് അന്ന് ഇന്ത്യ ബോർഡർ-ഗവാസക്ർ ട്രോഫി സ്വന്തമാക്കുന്നത്. അന്ന് രഹാനെയല്ലാതെ മറ്റൊരു താരമാണ് ഗാബ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചെങ്കിലും ഉറപ്പിച്ച് പറയാം ആ പരമ്പര ഇന്ത്യ ലഭ്യക്കില്ലയെന്ന് ഉറപ്പിച്ച് പറയാം.
കാരണം അഡ്ലെയ്ഡിൽ 36 റൺസിന് ഇന്ത്യൻ ടീം പുറത്തായതിന്റെ നാണക്കേട് ഒപ്പം ക്യാപ്റ്റൻ കോലി മകൾ പിറന്നതിന് നാട്ടിലേക്ക് മടങ്ങി. ഇവയ്ക്ക് പുറമെ സ്റ്റാർ താരങ്ങളായിരുന്ന മുഹമ്മദ് ഷമി, ജഡേജ, ഉമേഷ് യാദവ്, ജസപ്രിത് ബുമ്ര, ആർ അശ്വിൻ തുടങ്ങിയ താരങ്ങൾ പരിക്കേറ്റ് പുറത്ത്. ബോളിങ് ലൈനപ്പിൽ സ്റ്റാൻഡ് ബൈ താരങ്ങളാണ് ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന ടി നടരാജുനും വാഷിങ്ടൺ സുന്ദരും. ചുരുക്കി പറഞ്ഞാൽ ഒരു ബി ടീം. 1-1 സമനിലയിൽ നിൽക്കുന്ന പരമ്പര നേടാൻ ജയം അനിവാര്യമാണ്. ആ സ്ഥിതിയിൽ നിൽക്കുമ്പോഴാണ് ഗാബ രഹാനെ ക്യാപ്റ്റൻ എല്ലാവർക്കുമായി പരിചയപ്പെടുത്തുന്നത്.
ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം ഇന്ത്യ റിഷഭ് പന്തിന്റെ മികച്ച ഇന്നിങ്സിന്റെ പിൻബലത്തിൽ സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യൻ ടീം സ്വന്തമാക്കിയ ത്രിസപ്പിക്കുന്ന ജയങ്ങളുടെ പട്ടികയിൽ ചേർക്കപ്പെട്ടതാണ് ഗാബയിലെ ആ ജയം. ആ ജയത്തിന്റെ എല്ലാ വാഴ്ത്തിപാട്ടുകൾ ലഭിച്ചത് പന്തിനായിരുന്നു. എന്നാൽ രഹാനെയെന്ന് ക്യാപ്റ്റൻ എല്ലാവരും മറന്നു. ക്യാപ്റ്റൻ എന്ന രഹാനെയെ കാണണമെങ്കിൽ ഓസ്ട്രേലിയയുടെ ബാറ്റിങ് സമയത്ത് രഹാനെ ചിട്ടപ്പെടുത്തിയ ഇന്ത്യയുടെ ഫീൽഡിങ് ആയിരുന്നു. ശരിക്കും പറഞ്ഞാൽ എതിർ താരങ്ങൾ പ്രകോപിക്കുന്ന ഫീൽഡിങ് തന്ത്രങ്ങൾ. ധോണി, സ്റ്റീവ് സ്മത്ത്, റിക്കി പോണ്ടിങ് എന്നിവരുടെ ശൈലിയാണ് രഹാനെയും അന്ന പിന്തുടർന്നത്. ഒരു ലോങ് ഫോർമാറ്റ് ക്യാപ്റ്റന് വേണ്ടിയിരുന്ന ഗുണങ്ങൾ ഇതിലും മികച്ചത് വേറെ ഉണ്ടെന്ന് പറയാൻ സാധിക്കില്ല.
പക്ഷെ ജയം നേടിയ രഹാനെ വാഴ്ത്തിപ്പാടാൻ ആരുമില്ലായിരുന്നില്ല. തൊട്ടുപിന്നാലെ ഫോമിൽ സ്ഥിരത കാത്തുസൂക്ഷിക്കാൻ സാധിക്കാതെ വന്നപ്പോൾ ബിസിസിഐ താരത്തെ ഒന്ന് മാറ്റി നിർത്തി. ആ മാറ്റി നിർത്തലിന്റെ കാലവധി ഒന്നര വർഷമായിരുന്നു. എന്നാൽ ആരോടും ഒരു കുറ്റം പറച്ചിൽ രഹാനെയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. അവയ്ക്കുള്ള മറുപടിയാണ് രഹാനെ ഐപിഎൽ 2023ലും ഇപ്പോൾ ഓവലിൽ നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...