ലണ്ടൺ : ഓസ്ട്രേലിയയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനുള്ള പ്രധാന വെല്ലുവിളി താരങ്ങളുടെ അമിത ജോലിഭാരമാണ്. രണ്ട് മാസത്തെ ഐപിഎൽ ടൂർണമെന്റിന് ശേഷമെത്തുന്ന താരങ്ങളുടെ ജോലിഭാരം കുറയ്ക്കുക എന്നതാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം. ജൂൺ ഏഴിന് ഓവലിൽ വെച്ചാണ് ഇന്ത്യയും ഓസ്ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വർ പൂജാരയ്ക്ക് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലെ ബാക്കി താരങ്ങളും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. മെയ് 21ന് സീസണിലെ ലീഗ് മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ടീം ഇംഗ്ലീണ്ടിലെത്തിയിരുന്നു. പിന്നാലെ പ്ലേ ഓഫ് പൂർത്തിയായതിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും ലണ്ടണ്ടി എത്തി ചേർന്നിരുന്നു.


ALSO READ : WTC Final 2023 : ഐപിഎല്ലിലെ പ്രകടനം തുണച്ചു; യശസ്വി ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്കെന്ന് റിപ്പോർട്ട്


നിലവിലെ ടീമിലെ സ്ഥിതി വിശേഷങ്ങളിൽ തങ്ങൾ സന്തുഷ്ഠരാണെന്ന് ബോളിങ് കോച്ച് പരസ് മ്ഹാബ്രെ ബിസിസിഐ പുറത്ത് വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. അമിത ജോലിഭാരം ഏൽപ്പിക്കുമ്പോൾ താരങ്ങൾക്ക് അൽപം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ആദ്യ രണ്ട് പരിശീലന സെക്ഷനുകൾ പൂർത്തിയാക്കിയതോടെ അത് മറികടക്കാൻ സാധിച്ചുയെന്നും ഇന്ത്യൻ ടീം ബോളിങ് കോച്ച് അറിയിച്ചു. 


സക്സ്സെക്സിന്റെ ഓർണ്ടെൽ കാസിൽ ക്രിക്കറ്റ് ക്ലബിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലനം പുരോഗമിക്കുന്നത്. കോച്ച് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ വിരാട് കോലിയും കെ.എൽ രാഹുലും അടങ്ങുന്ന ആദ്യ സംഘമാണ് ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചത്. ഇവർക്കൊപ്പം പേസർമാരായ മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്ഘട്ട്, ഉമേഷ യാദവ് കൂടാതെ ഓൾറൗണ്ടർ താരം അക്സർ പട്ടേലുമുണ്ടായിരുന്നു. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഏറ്റവും ഒടുവിലായി ഇന്ത്യൻ ക്യാമ്പിൽ ചേർന്നത്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ സക്സ്സെക്സിന് വേണ്ടി കളിച്ച് പൂജാര ലണ്ടണിലെ കാലാവസ്ഥയുമായി പൊരുതപ്പെട്ടിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.