Southampton : പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള (World Test Championship Final) ഇന്ത്യയുടെ പ്ലെയിങ് ഇലവൻ (India Playing Eleven) പ്രഖ്യാപിച്ചു. നാലാമത്തെ പേസറെ ഒഴിവാക്കി രണ്ട് സ്പിന്നർമാക്കാണ് നായകൻ വിരാട് കോലിയും (Virat Kohli) ടീം മാനേജ്മെന്റ് പ്ലെയിങ് ഇലവൻ തീരുമാനിച്ചിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : WTC Final : പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള എല്ലാ തയ്യറെടുപ്പുകൾ നടത്തി ഇന്ത്യ, അറിയാം ചരിത്ര മത്സരത്തെ കുറിച്ച്


ഓപ്പണിങ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും. ഏറെ നാളുകൾക്ക് ശേഷമാണ് അൽപമെങ്കിലും സ്ഥിരിതയാർന്ന് ഒരു ഓപ്പണിങ് കൂട്ടുകെട്ട് ഇരുവരിൽ കണ്ടത്. അത് നിർണായക മത്സരത്തിൽ പ്രയോഗിക്കാനാണ് ടീം മാനേജുമെന്റിന്റെ തീരുമാനം. 


പതിവ് പോലെ തന്നെ വൺ ഡൗണായി ചേതേശ്വർ പൂജാരയും തുടർന്ന് നായകൻ വിരാട് കോലിയും ബാറ്റിങ് ഇറങ്ങുക. ശേഷം ഉപനായകൻ അജിങ്ക്യ രഹാനെയുമാണ് ബാറ്റിങ് നിരയിലുള്ളത്.


ALSO READ : WTC Final : ക്വാറന്റീൻ കഴിഞ്ഞു, ഇനി പടയൊരുക്കം, സതാംപ്ടണിൽ കോലിയും സംഘവും പരിശീലനം ആരംഭിച്ചു [VIDEO]


അടുത്തിടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച റിഷഭ് പന്താണ് വിക്കറ്റ് കീപ്പറും ആറാമതായി ഇറങ്ങുന്നത്. ശേഷം ഓൾ റൗണ്ട് മികവുമായി രവിന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനുമാണ് ലൈനപ്പിലുള്ളത്.


നാല് പേസർമാരെന്ന് നിലവയിൽ മൂന്ന് മികച്ച പേസർമാരെ ഉൾപ്പെടുത്തിയാണ് അവസാന ഇലവൻ സൃ,ഷ്ടിച്ചിരിക്കുന്നത്. ജസ്പ്രിത് ബുമ്ര, ടെസ്റ്റ് സെപ്ഷ്യലിസ്റ്റ് ബോളർ ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷാമി എന്നിവരാണ് ഇന്ത്യയുടെ പേസ് നിര. 


ALSO READ : IPL 2021 : ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ, ഒക്ടോബർ 15ന് ഫൈനൽ


ഇന്ത്യയുടെ പ്ലേയിങ് ഇലവൻ : വിരാട് കോലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷാമി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക