Cristiano Ronaldo യുവന്റസ് വിടുമോ? Virat Kohli അവസാനമായി ഗൂഗിൾ സേർച്ച് ചെയ്തത് എന്താണെന്ന് ആരാധകന്റെ ചോദ്യം

Virat Kohli ക്ക് ധോണിയുമായിട്ടുള്ള ബന്ധത്തിന് ബഹുമാനം വിശ്വാസം എന്നിവയാണ് തനിക്ക് തോന്നുന്നതെന്ന് താരം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 30, 2021, 05:56 PM IST
  • ക്വാറന്റീൻ സമയം ചെലവഴിക്കാൻ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ താരം ഒരു അവസരം നൽകുകയായിരുന്നു.
  • അതിൽ വന്ന് ഒരു ചോദ്യത്തിനാണ് വിരാട് കോലി താൻ അവസാനമായി എന്താണ് ഗൂഗിളിൽ സേർച്ച് ചെയ്തതെന്ന് അറിയിക്കുന്നത്.
  • ഇത് കൂടാതെ കോലി മറ്റ് ചില ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ട്.
  • മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ എം എസ് ധോണിയെ കുറിച്ച് ചോദിക്കുമ്പോൾ വിശ്വാസം ബഹുമാനമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ നൽകുന്ന മറുപടി.
Cristiano Ronaldo യുവന്റസ് വിടുമോ? Virat Kohli അവസാനമായി ഗൂഗിൾ സേർച്ച് ചെയ്തത് എന്താണെന്ന് ആരാധകന്റെ ചോദ്യം

Mumbai : വിഐപികളുടെ സേർച്ച് ഹിസ്റ്ററി (Search History) ഒന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് എല്ലാർക്കും തോന്നും. പ്രത്യേകിച്ച് വലിയ ഫാൻസ് വൃന്ദങ്ങളുള്ള സിനിമ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയ സെലിബ്രേറ്റികളുടെ. അങ്ങനെ ഒരു സേർച്ച് ഹിസ്റ്ററി അല്ല ഒരു സെലിബ്രേറ്റി അവസാനമായി ഗൂഗിളിൽ സേർച്ച് (Google Search) ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്. മറ്റൊരുടെയുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടേതാണ് (Virat Kohli).

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി യുകെയിലേക്ക് തിരിക്കുന്നത് മുമ്പ് ക്വാറന്റീൻ സമയം ചെലവഴിക്കാൻ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ താരം ഒരു അവസരം നൽകുകയായിരുന്നു. അതിൽ വന്ന് ഒരു ചോദ്യത്തിനാണ് വിരാട് കോലി താൻ അവസാനമായി എന്താണ് ഗൂഗിളിൽ സേർച്ച് ചെയ്തതെന്ന് അറിയിക്കുന്നത്.

ALSO READ : IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും

അവസാനമായി എന്തിനെ കുറിച്ചാണ് നിങ്ങൾ ഗൂഗിളിൽ സേർച്ച് ചെയ്തതെന്നായിരുന്നു കോലിക്ക് ലഭിച്ച ചോദ്യം. അതിന് മറുപടി ഇൻസ്റ്റാഗ്രാം സ്റ്റോറിയലൂടെ തന്നെ നൽകുകയായിരുന്നു താരം. താൻ ഗൂഗിളിൽ തിരഞ്ഞത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെ കുറിച്ചാണ് തിരഞ്ഞെതെന്നാണ് വിരാട് കോലി നൽകി മറുപടി.

അടുത്തിടെ റൊണാൾഡോ സിരി എ ക്ലബായ യുവന്റസ്  വിടുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. അതെ തുടർന്നാകാം കോലി ഇക്കാര്യം ഗൂഗിളിൽ തിരഞ്ഞത്. കൂടാതെ നേരത്തെ ഫിഫായുമായി നടത്തിയ അഭിമുഖത്തിൽ റൊണാൾഡോയാണ് തനിക്കേറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരമെന്ന് കോലി പറയുകയുണ്ടായിട്ടുണ്ട്. 

ALSO READ : F.R.I.E.N.D.S Reunion നെക്കാൾ താൻ ആഗ്രഹിക്കുന്നത് മറ്റൊരു റീയൂണിയനെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം Rohit Sharma

ഇത് കൂടാതെ കോലി മറ്റ് ചില ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ട്. മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ എം എസ് ധോണിയെ കുറിച്ച് ചോദിക്കുമ്പോൾ വിശ്വാസം ബഹുമാനമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ നൽകുന്ന മറുപടി. കൂടാതെ ഇന്ന് പഴയ ഒരു താരം ഉണ്ടായിരുന്നെങ്കിൽ ആരുടെ മുന്നിൽ ബാറ്റ് ചെയ്യാനാകും ഏറെ പ്രയാസപ്പെടുക ചോദ്യത്തിന് പാകിസ്ഥാൻ വസീം അക്രമാണെന്നാണ് വിരാട് നൽകിയ മറുപടി.

നിലവിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും ബാക്കി ടീം അംഗങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പങ്കെടുക്കനായി യുകെയിലേക്ക് പോകുന്നതിന് മുമ്പുള്ള ക്വാറന്റീനിലാണ്. ജൂൺ മൂന്നാം തിയതി ഇന്ത്യൻ താരങ്ങൾ പ്രത്യേക വിമാനത്തിൽ ബ്രിട്ടലെത്തും.

ALSO READ : മുഖം മറച്ചത്​ അവളുടെ സ്വന്തം ഇഷ്​ടപ്രകാരം, അവളുടെ ഉടമയല്ല, പങ്കാളിയാണ് താന്‍, സൈബര്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ പഠാന്‍

ജൂൺ 18ന് ന്യൂസിലാൻഡിനെതിരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇറങ്ങുന്നത്. ബ്രിട്ടണിലെ സതാംപ്ടണിൽ വെച്ച് നടക്കുന്ന ഫൈനലിൽ പങ്കെടുക്കുന്നതിനായി നിലവിൽ ടീം ഇന്ത്യയിൽ ക്വാറന്റീനിലാണ്. 

ലോകചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലീഷ് പര്യടനത്തിനായി യുകെയിൽ തന്നെ തുടരും. ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സെപ്റ്റംബർ 14ന് അവസാനിക്കും.

ALSO READ : WTC Final : ഇന്ത്യ ഇറങ്ങുന്നത് പ്രത്യേക ജേഴ്സിയിൽ, ഇന്ത്യയുടെ ജേഴ്സി പരിചയപ്പെടുത്തി Ravindra Jadeja

ശേഷം ടീം ഇന്ന് ബിസിസിഐ പ്രഖ്യാപിച്ച IPL 2021 ന്റെ ബാക്കിയുള്ള മത്സരങ്ങൾക്കായി യുഎഇയിലേക്കി തിരിക്കും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായിട്ടാണ് ബിസിസിഐ ടൂർണമെന്റിന്റെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചു എന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News