Southampton : ആദ്യ ദിനം മഴയാണെങ്കിൽ രണ്ട് ദിനം വെളിച്ചക്കുറവാണ് ഇന്ത്യ ന്യൂസിലാൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ (WTC Final) വിലന്മാരായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയത് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന ഭേദപ്പെട്ട നിലയിലാണ്. ഇന്ത്യൻ നായകൻ വിരാട് കോലിയും (Virat Kohli) ഉപനായകൻ അജിങ്ക്യ രഹാനെയുമാണ് (Ajinkya Rahane) ക്രീസിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്കറ്റുകൾ നഷ്ടപ്പെടാതെ ഭദ്രമായി സ്കോർ ഉയത്തി ഇന്നിങ്സി ഇന്ന് തന്നെ അവസാനിപ്പിക്കാനാകും ഇന്ത്യ ടീം ലക്ഷ്യം വെക്കുന്നത്. 350തിന് മുകളിൽ സ്കോർ ഉയർത്തി ഇന്നിങ്സ് അവസാനിപ്പിച്ച് ബോളിങിൽ ശക്തമായ പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ടീമിന് ജയ സാധ്യത വർധിക്കും. അല്ലാത്തപക്ഷം മത്സരം സമനിലിയിൽ അവസാനിക്കാനാകും സാധ്യത.


ALSO READ : WTC Final : നാലാമത്തെ പേസർ ഇല്ല രണ്ട് സ്പിന്നർമാർ, ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെ


ഇന്നലെ മൂന്നാം സെക്ഷൻ വെറും മൂന്ന് ഓവർ മാത്രം എറിഞ്ഞാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. ഇന്ത്യക്കായി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദമായ തുടക്കമാണ് നൽകിയത്. രോഹിത് 34 റൺസും ഗിൽ 28 റൺസെടുത്താണ് പുറത്തായത്. 


പിന്നാലെയെത്തിയ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാര കിവീസ് ബോളന്മാരുടെ ക്ഷെമയെ പരീക്ഷിക്കുകയായിരുന്നു. 30ൽ അധികം പന്ത് നേരിട്ടാണ് പുജാര ആദ്യ സ്കോർ നേടുന്നത്. ക്ഷെമ കെട്ട ട്രെന്റ് ബോൾട്ട് 54 പന്തിൽ 8 റൺസെടുത്ത പുജാരയെ പുറത്താക്കി.


ALSO READ : WTC Final : പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള എല്ലാ തയ്യറെടുപ്പുകൾ നടത്തി ഇന്ത്യ, അറിയാം ചരിത്ര മത്സരത്തെ കുറിച്ച്


തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനും ഉപനായകനും ചേർന്ന് സ്കോർ മെല്ലെ ഉയർത്തുകയായിരുന്നു. 124 പന്തിൽ 44 റൺസെടുത്ത കോലിയും 79 പന്തിൽ 29 എടുത്ത രഹാനെയുമാണ് ക്രീസിൽ. ന്യൂസിലാൻഡിനായി ബോർട്ടും കൈയിൽ ജെയ്മിസണും നീൽ വാഗ്നറും ഓരോ വിക്കറ്റുകൾ വീതം നേടി.


ALSO READ : India vs Sri Lanka : സഞ്ജു സാംസണും ദേവദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ, സന്ദീപ് വാര്യാർ നെറ്റ് ബോളറായി ടീമിനൊപ്പം, ശിഖർ ധവാൻ ടീമിനെ നയിക്കും


വൈകിട്ട് മൂന്ന് മണിക്കാണ് രണ്ടാം ദിനത്തിലെ മത്സരം ആരംഭിക്കുന്നത്, സംപ്രേഷണം സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക