IND vs WI : അരങ്ങേറ്റത്തിൽ സെഞ്ചുറി നേട്ടവുമായി ജയ്സ്വാൾ; വിൻഡീസിനെതിരെ ഇന്ത്യ കുറ്റൻ ലീഡിലേക്ക്
India vs West Indies : ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും സെഞ്ചുറി നേട്ടം
ഇന്ത്യൻ യുവതാരം യശ്വസ്വി ജെയ്സ്വാളിന് അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേട്ടം. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഡൊമനിക്ക ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്ന നടത്തിയ ഇന്നിങ്സിലാണ് ജയ്സ്വാളിന്റെ കന്നി സെഞ്ചുറി നേട്ടം. ക്യാപ്റ്റൻ രോഹിത് ശർമ്മയും സെഞ്ചുറി നേടി. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ കുറ്റൻ ലീഡാണ് വെസ്റ്റ് ഇൻഡീസിനെതിരെ ലക്ഷ്യമിടുന്നത്.
215 പന്തിലാണ് ഇന്ത്യൻ യുവതാരം അരങ്ങേറ്റ മത്സരത്തിൽ തന്നെ തന്റെ കന്നി സെഞ്ചുറി നേടിയത്. 11 ഫോറുകളുടെ അകമ്പടിയോടെയാണ് ജയ്സ്വാളിന്റെ സെഞ്ചുറി നേട്ടം, ജയ്സ്വാളിന് പുറമെ ക്യാപ്റ്റൻ രോഹിത ശർമ്മയും ഇന്ത്യക്കായി സെഞ്ചുറി നേടി. രോഹിത്തിന്റെ ടെസ്റ്റ കരിയറിലെ പത്താം സെഞ്ചുറി നേട്ടമാണിത്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റനും ജയ്സ്വാളും ചേർന്ന് 200 റൺസിന്റെ മുകളിലാണ് കൂട്ടുകെട്ട് സൃഷ്ടിച്ചിരിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...