Best Goals is 2023 : 2023 അതിന്റെ ആവസാനിക്കാൻ ഇനി പത്ത് ദിനങ്ങൾ മാത്രമാണുള്ളത്. അർജന്റീന കഴിഞ്ഞ വർഷം ലോകകപ്പ് നേടിയതിന് പിന്നാലെ 2023 തുടക്കം മുതൽ ഫുട്ബോളിൽ നിരവധി സംഭവ വികാസങ്ങൾ നടന്നിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും യൂറോപ്പ് വിട്ട് തങ്ങളുടെ പുതിയ തട്ടകങ്ങൾ കണ്ടെത്തി. ചരിത്രത്തിൽ ആദ്യമായി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. മെസിക്ക് വീണ്ടും ബാലൺ ഡിഓ'ർ മുതൽ വൻ പുരസ്കാര നേട്ടങ്ങൾ. അങ്ങനെ എണ്ണി പറഞ്ഞാൽ ഫുട്ബോളിൽ ഒരുപാട് മൂഹർത്തങ്ങൾ ഉണ്ടായ വർഷമാണ് ഈ കടന്നുപോകുന്നത്. അതിന് മുമ്പായി ഏതാനും മികച്ച ഗോളുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികയിലെ മികച്ച ഗോളുകളിൽ പ്രധാനമായി കഴിഞ്ഞ സീസണിലെ (2022-2023) ഫിഫയുടെ പുസ്കസ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടവയാണ്. 11 ഗോളുകളിൽ മൂന്നെണ്ണമാണ് അവസാന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഫിഫ പുരസ്കാരദാന ചടങ്ങ് 2024 ജനുവരി 15ന് സംഘടിപ്പിക്കും. ആ ഗോളുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.


ALSO READ : ISL 2023-24 : ഇവാൻ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്; നടപടി റഫറിങ്ങിനെ വിമർശിച്ചതിന്


ഗ്വിയിൽഹെർമെ മദ്രുഗ ബൈസൈക്കിൾ കിക്ക്


ബ്രസീലിലെ രണ്ടാം ഡിവിഷൻ ലീഗായ സിരി ബി താരമായി ഗ്വിയിൽഹെർമെ മദ്രുഗ നേടിയ ഗോളാണ് പുസ്കാസ് അവാർഡിന്റെ ഫൈനലിൽ എത്തിച്ചേർന്നിരിക്കുന്നത്. ലീഗിൽ ബോട്ടാഫോഗോയും നൊവോറിസോന്റീനോ തമ്മിലുള്ള മത്സരത്തിലാണ് ബ്രസീലയൻ താരത്തിന്റെ അത്ഭുത ഗോൾ പിറന്നത്. ആ ഗോൾ ഇതാ:



നുനോ സാന്റോസിന്റെ റബോണ കിക്ക്


പോർച്ചുഗീസിലെ ഒന്നാം ഡിവിഷൻ ലീഗായ ലിഗാ പോർച്ചുഗലിൽ സ്പോർട്ടിങ് ലിസ്ബൺ താരം നൂനോ സാന്റോസ് നേടിയ ഈ പട്ടികയിൽ രണ്ടാമതുള്ളത്. ലീഗിൽ ബോവിസ്തയ്ക്കെതിരെ മത്സരത്തിലാണ് സാന്റോസ് ഗോൾ നേടുന്നത്. സമാനമായ റബോണ കിക്കിലൂടെ അർജന്റീനിയൻ താരം എറിക് ലമേല 2021ൽ ടോട്നം ഹോട്ട്സ്പറിനെ നേടിയ ഗോളായിരുന്നു ആ വർഷത്തെ പുസ്കസ് പുരസ്കാരം നേടിയത്.



ബ്രൈറ്റണിന്റെ ജൂലിയോ എൻസിയോയുടെ ലോങ് റേഞ്ചർ


പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ബ്രൈറ്റൺ താരം ജൂലിയോ എൻസിയോ നേടിയ ഗോളാണ് ഈ പട്ടികയിൽ അവസാനത്തെ ഗോൾ. പരാഗ്വെൻ താരം ലോങ് റേഞ്ച് ബ്രസീലിയൻ കസ്റ്റോഡിയൻ എഡേഴ്സണിനെ വെറും കാഴ്ചക്കാരനാക്കുകയായിരുന്നു.



ക്രിസ്റ്റ്യാനോയെ ഓർമ്മിപ്പിച്ച് അലജാന്ദ്രോ ഗാർണച്ചോ


നിലവിലെ സീസണിലെ ആണെങ്കിലും 2023 പിറന്ന അത്ഭുത ഗോളുകളിൽ ഒന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനിയൻ യുവതാരം അലജാന്ദ്രോ ഗാർണച്ചോ നേടിയ ബൈസൈക്കിൾ കിക്ക് ഗോൾ. എവർട്ടണിനെതിരെ നേടിയ ഓവർ ഹെഡ് ഗോളിലൂടെ യുണൈറ്റഡിന്റെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു നിമിഷം ഓർത്തെടുക്കുകയും ചെയ്തു.



ഈ ഗോളുകളിലെ മികച്ചത് ഏതാണ്?



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.