Sharjah: IPL 2020 പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ഔട്ടിനെ ചൊല്ലി വിവാദം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം യുസ്വേന്ദ്ര ചെഹലിന്റെ പന്തിലാണ് സഞ്ജുവിന് തന്റെ വിക്കറ്റ് നഷ്ടമായത്. ചെഹലിന്‍റെ കയ്യിലേക്ക് തന്നെ സഞ്ജു പന്ത്  പായിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്


എന്നാല്‍, ചെഹല്‍ ക്യാച്ച് ചെയ്തപ്പോള്‍ പന്ത് നിലത്ത് സ്പര്‍ശിച്ചിരുന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. തേര്‍ഡ് അമ്പയര്‍ ടെലിവിഷന്‍ റീപ്ലേ പരിശോധിച്ച ശേഷം ഔട്ട്‌ ശരി വയ്ക്കുകയായിരുന്നു. എന്നാല്‍ നിലത്ത് സ്പര്‍ശിച്ച പന്തിലൂടെ സഞ്ജു(Sanju Samson)വിനെ പുറത്താക്കിയത് IPL അമ്പയറിംഗിന്റെ നിലവാര തകര്‍ച്ചയെയാണ് ചൂണ്ടിക്കാട്ടുന്നത് എന്നാണ് ആരാധകരുടെ പക്ഷ൦. 


മത്സരത്തില്‍ റോസ് നേടിയ രാജസ്ഥാന്‍ (Rajasthan Royals) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് പുറത്തായതിനു പിന്നാലെ മൂന്നാം ഓവറിലാണ് സഞ്ജു ക്രീസിലെത്തുന്നത്. പിന്നാലെ ആദ്യ പന്ത്‌ താരം ബൗണ്ടറി കടത്തി. അടുത്ത ഓവര്‍ എറിയാന്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോഹ്ലി തിരഞ്ഞെടുത്തത് മികച്ച റെക്കോര്‍ഡുള്ള ചെഹലിനെയായിരുന്നു.



ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor‍; തിരുത്തി Gautam Gambhir


കോഹ്ലി(Virat Kohli) യുടെ പ്രതീക്ഷ തെറ്റിക്കാതെ ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തായി. പാളിപ്പോയ ആ ഷോട്ട് പിടിച്ചെടുത്തതും ചെഹല്‍ തന്നെയായിരുന്നു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട്‌ അനുവദിക്കുകയും പിന്നീട് കൃത്യതയ്ക്കായി തേഡ് അമ്പയറിന്റെ സഹായം തേടുകയുമായിരുന്നു. റീപ്ലേയില്‍ ചെഹല്‍ കൈയ്യിലൊതുക്കുമ്പോള്‍ പന്ത് നിലത്ത് സ്പര്‍ശിക്കുന്നതായാണ് കാണാനാകുന്നത്.


ALSO READ | IPL 2020: രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്


ഒടുവില്‍ പല തവണ റീപ്ലേ പരിശോധിച്ച തേഡ് അംപയര്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പന്ത് നിലത്തു സ്പര്‍ശിച്ചിട്ടും അമ്പയര്‍ ഔട്ട്‌ നല്‍കിയെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തിയത്. പന്ത് നിലത്ത് സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.