ഐപിഎല്ലിൽ ഏത് മികച്ച ടീമും ഒന്ന് പതറുന്നത് മുംബൈ ഇന്ത്യൻസിന് മുന്നിലായിരിക്കും. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും ഈ ടീമിന്റെ ബലം. ഐപിഎൽ ലേലത്തിൽ ഉയർന്ന വില കൊടുത്താണ് ടീ തങ്ങളുടെ താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീമും മുംബൈ ഇന്ത്യൻസ് തന്നെയാണ്. അഞ്ച് തവണയാണ് ഇവർ വിജയിച്ചത്. കളിച്ച മത്സരങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ടീം കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ ഐപിഎല്ലിന്റെ ഏറ്റവും പുതിയ സീസണിൽ മുംബൈക്ക് കരുത്തരായ മൂന്ന് എതിരാളികൾ ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തരായ ഓപ്പണർമാരെ ഇറക്കി മുംബൈക്ക് കടുത്ത മത്സരം നൽകിയിരിക്കുകയാണ് ഇക്കുറി മൂന്ന് ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പര്‍ ജയൻ്റ്സ് എന്നീ ടീമുകളാണ് ഇത്തവണ മുംബൈ ഇന്ത്യൻസിന് കടുത്ത വെല്ലുവിളിയാകുന്നത്. മാർച്ച് 26നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നത്.


ചെന്നൈ സൂപ്പർ കിങ്സ്


നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈ സൂപ്പർ കിങ്സ്. ശക്തരായ ടീമുമായാണ് ഇത്തവണയും ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുന്നത്. എല്ലാ സീസണിലും മുംബൈക്ക് ഏറ്റവും വലിയ എതിരാളികളും സിഎസ്കെ തന്നെയായിരുന്നു. ഇത്തവണയും അത് അങ്ങനെ തന്നെയായിരിക്കും. കഴിഞ്ഞ സീസണിലെ ചില മികച്ച കളിക്കാരുമായി തന്നെയാണ് എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇക്കുറിയും ചെന്നൈ മത്സരത്തിനിറങ്ങുന്നത്. കരുത്തരായ ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ ചെന്നൈക്ക് ഉണ്ട്. രണ്ട് ഗ്രൂപ്പുകളിലെ ഒന്നാം റാങ്കുകാരാണ് ഇരുടീമും. രണ്ട് തവണ മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ വരും. ഏപ്രില്‍ 21നാണ് സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം നടക്കുക.


ഡൽഹി ക്യാപിറ്റൽസ്


ആക്ഷൻ കിംഗ് ഡേവിഡ് വാർണർ നീണ്ട ഇടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. യുവതാരം പൃഥ്വി ഷായും ടീമിനൊപ്പമുണ്ട്. പൃഥ്വിയുടെ കൂടെ പരിചയ സമ്പന്നനായ വാർണർ കൂടി ചേരുമ്പോൾ ഡൽഹി ടീമിന് അത് അധിക ശക്തിയാണ്. റിഷഭ് പന്തിന്റെ നേതൃത്വത്തിൽ മിന്നും പ്രകടനമാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി നടത്തിയത്. ഇക്കുറിയും റിഷഭ് പന്ത് തന്നെയാണ് ക്യാപ്റ്റൻ. ആന്റിച്ച് നോര്‍ക്കിയ, മിച്ചല്‍ മാര്‍ഷ് എന്നിവരും ഡൽഹിക്കൊപ്പമുണ്ട്. നിലവിൽ കരുത്തരായ ഓപ്പണിംഗ് ബാറ്റ്സ്മാൻമാരുള്ള ടീമാണ് ഡൽഹി. അത് കൊണ്ട് തന്നെ മുംബൈക്ക് കരുത്തരായ മറ്റൊരു എതിരാളി ഡൽഹി ക്യാപിറ്റൽസ് ആയിരിക്കും.


ലഖ്നൗ സൂപ്പർ ജയന്റ്സ്


ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് ആണ് മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻമാരുള്ള മറ്റൊരു ടീം. ഇതുവരെ മുംബൈക്ക് വേണ്ടി കളിച്ചിട്ടുള്ള ക്വിന്റൺ ഡികോക്ക് ഇത്തവണ ലഖ്‌നൗവിലാണ് കളിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലും അദ്ദേഹത്തിനൊപ്പം ചേരും. മത്സരത്തിൽ ഇരുവരുടെയും കൂട്ടുകെട്ട് എതിരാളികൾക്ക് കടുത്ത വെല്ലുവിളിയാകും. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ജേസണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ, കെയ്ല്‍ മേയേഴ്‌സ്, എവിന്‍ ലൂയിസ് എന്നിവരും ടീമിലുണ്ട്. രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നീ കളിക്കാരും ലക്‌നൗവിന് മുതല്‍ക്കൂട്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.