11 Digit Mobile Number: ജനുവരി 15 മുതൽ നിങ്ങളുടെ മൊബൈൽ നമ്പർ 11 അക്കമായി മാറും, പുതിയ നിയമം അറിയു..
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2020 മെയ് 29 ന് നമ്പറിന് മുമ്പ് `പൂജ്യം` (0) ചേർക്കാനുള്ള ശുപാർശ ചെയ്തിരുന്നു.
ന്യുഡൽഹി: രാജ്യമെമ്പാടുമുള്ള ലാൻഡ്‌ലൈനിൽ (landline)നിന്നും മൊബൈൽ ഫോണിലേക്ക് (Mobile Phone) ഒരു കോൾ വിളിക്കുന്നതിന് ഉപയോക്താക്കൾ ജനുവരി 1 മുതൽ (1 Januvary 2021) നമ്പറിന് മുമ്പായി പൂജ്യം (0) ഇടുന്നത് നിർബന്ധമാകുന്നു. ഇതുമായി ബന്ധപ്പെട്ട TRAI യുടെ നിർദ്ദേശം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (Telcom dept DoT)അംഗീകരിച്ചു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2020 മെയ് 29 ന് നമ്പറിന് മുമ്പ് 'പൂജ്യം' (0) ചേർക്കാനുള്ള ശുപാർശ ചെയ്തിരുന്നു. ഇതുവഴി ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് കൂടുതൽ നമ്പറുകൾ സൃഷ്ടിക്കാനുള്ള സംവിധാനം ഉണ്ടാകും.
Also read: ഡിസംബർ 1 മുതൽ ഈ അഞ്ച് നിയമങ്ങൾ മാറ്റം വരും, ശ്രദ്ധിക്കുക..
ലാൻഡ്‌ലൈനിൽ നിന്ന് മൊബൈലിലേക്ക് നമ്പർ ഡയൽ ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താനുള്ള TRAI യുടെ ശുപാർശകൾ അംഗീകരിച്ചതായി നവംബർ 20 ന് പുറത്തിറക്കിയ സർക്കുലറിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (Department of Telecommunications) അറിയിച്ചു. ഇതുവഴി മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾക്ക് ആവശ്യമായ നമ്പരുകൾ സൃഷ്ടിക്കാൻ സഹായിക്കും. സർക്കുലർ അനുസരിച്ച് ഈ നിയമം ആരംഭിച്ചാൽ ലാൻഡ്‌ലൈനിൽ നിന്ന് മൊബൈലിലേക്ക് ഒരു കോൾ വിളിക്കുന്നതിന് ഒരാൾ നമ്പറിന് മുമ്പ് പൂജ്യം ഡയൽ ചെയ്യണം.
ലാൻഡ്‌ലൈനിലെ എല്ലാ ഉപഭോക്താക്കൾക്കും ടെലികോം കമ്പനികൾ സീറോ ഡയലിംഗ് സൗകര്യം നൽകേണ്ടിവരുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (Department of Telecommunications) അറിയിച്ചു. ഈ സൗകര്യം നിങ്ങളുടെ പ്രദേശത്തിന് പുറത്തുള്ള കോളുകൾക്ക് നിലവിൽ ലഭ്യമാണ്. ഈ പുതിയ സംവിധാനം സ്വീകരിക്കാൻ ടെലികോം കമ്പനികൾക്ക് ജനുവരി 1 വരെ സമയം നൽകിയിട്ടുണ്ട്.
Also read: ഡിസംബറിൽ 12 ദിവസം Bank Holiday ആയിരിക്കും, ടെൻഷൻ ആകാതെ ഈ Holiday list ശ്രദ്ധിക്കൂ...
ഡയലിംഗ് രീതിയിലുള്ള ഈ മാറ്റം ടെലികോം കമ്പനികൾക്ക് മൊബൈൽ സേവനങ്ങൾക്കായി 254.4 കോടി അധിക നമ്പറുകൾ സൃഷ്ടിക്കാൻ അനുവദിക്കും. ഇത് ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കും.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy