ഇന്ത്യയിലെ 48 ശതമാനം ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഇരകളെന്ന് പഠനം
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരില്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കെന്ന് പഠനം. ഇന്ത്യയില്‍ 48 ശതമാനം ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നുണ്ട് എന്ന് ഈ പഠനം പറയുന്നു.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ എക്സ്പേറിയന്‍ ആണ് പഠനം നടത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ചായിരുന്നു പഠനം. ഏഷ്യ പസഫിക് മേഖലയിലെ പത്തു രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നത്.
ഇന്‍ഷുറന്‍സ്, റീട്ടയില്‍, ടെലികമ്മ്യൂണിക്കേഷന്‍സ് മുതലായ സാമ്പത്തികമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് കൂടുതല്‍. തെറ്റായ തൊഴില്‍വിവരങ്ങളും വരുമാന വിവരങ്ങളും നല്‍കുന്ന തട്ടിപ്പുകള്‍ ആണ് ഏറ്റവും കൂടുതലായി കാണുന്നത്. ഇതുതന്നെ ഏകദേശം 40% വരും.
ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളെന്നാണ് ഈ പഠനം പറയുന്നത്. ഗുണങ്ങള്‍ നിരവധിയുണ്ട് എന്നിരിക്കിലും വിവരങ്ങള്‍ ചോര്‍ന്നാല്‍ തട്ടിപ്പുകള്‍ക്കായി ഇവ കൂടുതല്‍ ഉപയോഗിക്കപ്പെടാം എന്നതു തന്നെയാണ് പ്രധാന പ്രശ്നം.