New Delhi : ചൈനീസ് മൊബൈൽ ഫോൺ (Chinese Mobile phone) ബ്രാൻഡായ ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ ഫോണിന്റെ ടീസർ പുറത്തിറക്കി. Tecno Pova 2 സ്മാർട്ട്ഫോണിന്റെ ടീസർ ചിത്രമാണ് പുറത്തിറക്കിയത്. മികച്ച ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.  7,000 mAh ബാറ്ററിയാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്. ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോൺ ഇന്ത്യയിൽ എന്ന് എത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫിലിപ്പീന്സിൽ ഫോൺ വിപണിയിൽ എത്തിച്ച് കഴിഞ്ഞു. അവിടെ  7,990 Peso ആണ്  Tecno Pova 2 ഫോണുകളുടെ വില അതായത് ഏകദേശം 12,200 ഇന്ത്യൻ രൂപ. ഫോണിൽ മികച്ച സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


ALSO READ: Nokia G20 : നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് ഫോൺ നോക്കിയ ജി20 ഇന്ത്യയിലെത്തി; ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം


ഒരു സ്റ്റോറേജ് വാരിയന്റിൽ മാത്രമാണ് ഫോൺ എത്തുന്നത്. 6GB RAM/128GB സ്റ്റോറേജ് വാരിയന്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഫോൺ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, സിൽവർ നിറങ്ങളിലാണ് ഫോൺ ലഭ്യമാക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: Mi 11 Lite ന് എതിരാളിയായി Vivo Y72 5G ഇന്ത്യയിലെത്തി; വില 20,990 രൂപ


 ഹോൾ-പഞ്ച് ഡിസൈനോട് കൂടിയ 6.9 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കിന്നത്. മീഡിയടെക് ഹീലിയോ ജി 85 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.


ALSO READ: Redmi Note 10T 5G ഉടൻ ഇന്ത്യയിൽ എത്തും; ഫോണിന്റെ സവിശേഷതകൾ എന്തൊക്കെ?


18W ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 7,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. കമ്പനി അവകാശപ്പെടുന്നതനുസരിച്ച് ഒരു വട്ടം ചാർജ് ചെയ്‌താൽ ഫോണിൽ ദിവസങ്ങളോളം ചാർജ് നില്കും. ക്വാഡ് ക്യാമറ സിസ്റ്റമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. അതിൽ തന്നെ പ്രൈമറി സെൻസർ 48 മെഗാപിക്സലാണ്. കോടതി സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയും ഒരുക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.