Jio Recharge Plan: ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്. വിപണിയിൽ നിരവധി പ്രീപെയ്ഡ് റീചാർജ് ഓപ്ഷനുകൾ ലഭ്യമാണ് എങ്കിലും ഈ റീചാർജ് പ്ലാൻ ഇത്തിരി സ്പെഷ്യലാണ് എന്ന് തന്നെ പറയാം...  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Hyderabad Shocking Assault: അമ്മ നോക്കിനില്‍ക്കെ തെരുവില്‍ മദ്യപാനിയായ മകന്‍റെ പരാക്രമം, യുവതിയെ വിവസ്ത്രയാക്കി
 
വിപണിയിൽ നമുക്കറിയാം വളരെ വിലകുറഞ്ഞതും എന്നാൽ വില കൂടിയതുമായ നിരവധി പ്ലാനുകൾ ലഭ്യമാണ്. നിങ്ങൾ എല്ലാ മാസവും റീചാർജ് ചെയ്യാൻ മറക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഈ റീ ചാർജ് പ്ലാൻ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും. അതായത്, ഈ പ്ലാനിലൂടെ ഒരു തവണ റീ ചാർജ് ചെയ്താൽ പിന്നെ 84 ദിവസത്തേയ്ക്ക് നിങ്ങൾക്ക് ഇതേപ്പറ്റി ആലോചിക്കേണ്ട... 


Also Read:  Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ? 


അതുകൂടാതെ ഈ പ്ലാൻ ഏറെ ലാഭകരം മാത്രമല്ല, ധാരാളം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ അല്പം ചെലവേറിയതാണ് എങ്കിലും നിങ്ങൾക്ക് ദീർഘകാല വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. അതായത് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്ക മൂല്യവും നൽകുന്നു. ഈ പ്ലാനിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാം 


ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ഏതാണ്? 


ജിയോയുടെ ഈ പ്ലാനിന്‍റെ വില ₹ 719 ആണ്. ഒരിക്കൽ ആക്റ്റിവേറ്റ് ചെയ്‌താൽ 3 മാസത്തേക്ക് അതായത് 84 ദിവസത്തേക്ക് നിങ്ങൾക്ക് വീണ്ടും റീചാർജ് ചെയ്യേണ്ടതില്ല. ഒരിക്കൽ ഈ പ്ലാനിലൂടെ റീചാർജ് ചെയ്താൽ  പ്ലാൻ പെട്ടെന്ന് അവസാനിക്കുമെന്ന ടെൻഷൻ വേണ്ട. നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗും വേഗതയുള്ള ഇന്‍റർനെറ്റും എസ്എംഎസും സൗകര്യങ്ങളും ലഭിക്കും. 


ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്


ഈ പ്ലാനിൽ ലഭ്യമായ ആനുകൂല്യങ്ങളെകുറിച്ച് പറയുമ്പോൾ 719 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് 84 ദിവസം വരെ വാലിഡിറ്റി ലഭിക്കും. കൂടാതെ, 168 GB ഡാറ്റ ലഭിക്കും. ഇത് നിങ്ങൾക്ക് തടസമില്ലാതെ ഇന്‍റർനെറ്റ് ഉപയോഗിക്കാണ് സഹായിയ്ക്കും. ഈ പ്ലാൻ നൽകുന്ന പ്രതിദിനം ഡാറ്റ 2GB ആണ്. ഈ പ്ലാനിൽ നിങ്ങൾക്ക് 3 മാസം മുഴുവൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആസ്വദിക്കാണ് സാധിക്കും. ഒപ്പം പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭിക്കും.  ഈ ആനുകൂല്യങ്ങൾക്കൊപ്പം JioTV, JioCinema, JioSecurity, JioCloud എന്നിവ ഉൾപ്പെടുന്ന നിരവധി ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് ലഭിക്കും. 



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.