New Delhi : ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് (Aadhaar Card). സർക്കാർ പദ്ധതികൾ വഴിയുള്ള അനൂകൂല്യങ്ങൾ ലഭിക്കാനും, ബാങ്കുകളിലും ഒക്കെ ആധാർ കാർഡ് ഇപ്പോൾ അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായുമൊക്കെ ആധാർ കാർഡ് ബന്ധപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്കവാറും പേരുടെയും ആധാർ കാർഡുകൾ വർഷങ്ങൾക്ക് മുമ്പ് ലഭിച്ചവയാണ്. അത്കൊണ്ട് തന്നെ ഫോട്ടോകൾ പലതും പഴയതും, തിരിച്ചറിയാൻ കഴിയാത്തതുമാണ്. ചില ആളുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത ഫോട്ടോകൾ പലപ്പോഴും ആളുകളെ പ്രശ്‌നത്തിൽ ആക്കാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ പ്രശ്നമുണ്ടാകുന്നുണ്ടെങ്കിൽ അതിനൊരു പരിഹാരമുണ്ട്. ഇപ്പോൾ വളരെ ലളിതമായി  തന്നെ നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ സാധിക്കും.


ALSO READ: PAN-Aadhaar Link: 2 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും


ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ചെയ്യേണ്ടത് എന്തൊക്കെ?



സ്റ്റെപ് 1 : നിങ്ങൾ ആദ്യം UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ഫോട്ടോ മാറ്റാൻ വേണ്ടിയുള്ള ഫോം പൂരിപ്പിക്കുക.


സ്റ്റെപ് 2 : പൂരിപ്പിച്ച ഫോം ആധാർ എൻറോൾമെൻറ് എക്സിക്യുട്ടീവിന് നൽകുക.


ALSO READ: Aadhaar PAN Link ഉൾപ്പെടെ ഈ 10 കാര്യങ്ങൾക്ക് മാർച്ച് 31 അവസാന തീയതി, വൈകിയാൽ..


സ്റ്റെപ് 3 : ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ച് ആവശ്യമായ ഫീസ് അടക്കുക.


സ്റ്റെപ് 4 :  ആധാർ എൻറോൾമെന്റ് സെന്ററിൽ നിങ്ങളുടെ ഫോട്ടോയെടുക്കുകയും ആധാർ കാർഡിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.


ALSO READ:  Aadhar PAN ലിങ്ക് ചെയ്തില്ലെങ്കില്‍ .... നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍


സ്റ്റെപ് 5 : ആധാർ എൻറോൾമെൻറ് എക്സിക്യുട്ടീവ് നിങ്ങളുടെ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ഉൾപ്പെടുത്തിയിട്ടുള്ള അക്നൊളജ്മെന്റ് സ്ലിപ്പ് നൽകും.


സ്റ്റെപ് 6 : അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് പരിശോധിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക