Disney Hotstar: ഇനിയത്ര ഈസിയല്ല; അക്കൗണ്ട് ഷെയറിങ്ങിന്റെ കാര്യത്തിൽ ആ തീരുമാനവുമായി ഡിസ്നി+ ഹോട്ട്സ്റ്റാര്‍
Disney+ Hotstar To Limit Account-Sharing: ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരുമായി, ഉപയോക്താക്കളുടെ കാര്യത്തില്‍ ഹോട്ട്സ്റ്റാര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലെ മുന്‍നിരയില്‍ ഉണ്ട്.
നെറ്റ്ഫ്‌ലിക്സിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി+ ഹോട്ട്‌സ്റ്റാറും പാസ്‌വേര്‍ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. റിപ്പോർട്ട് പ്രകാരം ഇനിമുതൽ ഉപയോക്താക്കൾക്ക് നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രം ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനാണ് നീക്കം. നിലവിലെ പ്രീമിയം അക്കൗണ്ട് പ്ലാന്‍ ഉപയോക്താക്കളെ 10 ഉപകരണങ്ങളില്‍ നിന്നും ലോഗിൻ ചെയ്യാൻ അനുവദിക്കുന്നുണ്ട്. നേരത്തെ അതിന്റെ ഉപയോക്താക്കള്‍ക്ക് പാസ്‌വേര്‍ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ALSO READ: എന്തൊരു ശല്യമാണിത്; ട്വിറ്റര്‍ ആസ്ഥാനത്തെ 'X' ലോഗോയിലെ കടുത്ത വെളിച്ചം, പരാതിയുമായി നാട്ടുകാർ
പാസ്വേര്‍ഡ് ഷെയറിങ്ങുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് നിരവധി രാജ്യങ്ങളില്‍ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നെറ്റ്ഫ്‌ളിക്‌സ് നടപ്പിലാക്കിയത്. ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ തങ്ങളുടെ ഇഷ്ട പരിപാടികൾ കാണുന്നതിനായി ഉപയോക്താക്കൾ സ്വന്തം നിലയിൽ സബ്സ്‌ക്രിപ്ഷൻ എടുക്കുമെന്നായിരിക്കും കമ്പനിയുടെ കണക്കുകൂട്ടലെന്നാണ് റിപ്പോർട്ട്. ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരുമായി, ഉപയോക്താക്കളുടെ കാര്യത്തില്‍ ഹോട്ട്സ്റ്റാര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലെ മുന്‍നിരയില്‍ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...