Twitter X: എന്തൊരു ശല്യമാണിത്; ട്വിറ്റര്‍ ആസ്ഥാനത്തെ 'X' ലോഗോയിലെ കടുത്ത വെളിച്ചം, പരാതിയുമായി നാട്ടുകാർ

Twitter new logo X: രാത്രിയില് മുറിക്കുള്ളിലേക്ക് പ്രകാശമെത്തി ഉറങ്ങാന് കഴിയുന്നില്ലെന്നാണ് പരാതി. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 01:49 PM IST
  • എക്‌സ് ലോഗോയില്‍ നിന്നും രാത്രിയിൽ വരുന്ന കടുത്ത പ്രകാശം തങ്ങൾക്ക് ശല്ല്യമാകുന്നെന്നാണ് നാട്ടുകാരുടെ പരാതി.
  • ഇതിന്റെ പശ്ചാത്തലത്തിൽ ലോഗോ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബില്‍ഡിങ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തിവരികയാണ്.
  • കെട്ടിടത്തിന് മുകളില്‍ പഴയ ലോഗോയുടെ ഭാഗങ്ങള്‍ ചുമരില്‍ നിലനിര്‍ത്തിയാണ് വലിയ പ്രകാശത്തോടെ പുതിയ ലോഗോ സ്ഥാപിച്ചത്.
Twitter X: എന്തൊരു ശല്യമാണിത്; ട്വിറ്റര്‍ ആസ്ഥാനത്തെ 'X' ലോഗോയിലെ കടുത്ത വെളിച്ചം, പരാതിയുമായി നാട്ടുകാർ

നഷ്ടത്തിലോടുന്ന കമ്പനിയെ തിരിച്ചുപിടിക്കാനുള്ള പെടാപാടിലാണ് ഇലോൺ മസ്ക്. ഉപയോക്താക്കൾക്കിടയിൽ ബ്രാന്റിന് മതിപ്പ് കുറഞ്ഞെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിനാലാകാം ഇപ്പോൾ റീബ്രാൻഡ് ചെയ്തിരിക്കുകയാണ് ട്വിറ്റർ. മാറ്റത്തിന്റ പാതയിൽ മുഖം പോലും മാറ്റിയ ട്വിറ്ററിന്റെ പുതിയ ലോ​ഗോ X ആണ്. എക്‌സ് എന്ന് തന്നെയാണ് പേരും. അതിന്റെ ഭാ​ഗമായി  സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാന കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച പുതിയ ഭീമന്‍ ലോഗോയുടെ ദൃശ്യം ഇലോണ്‍ മസ്‌ക് ട്വിറ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഇതിന്റെ ആസ്ഥാന കെട്ടിടത്തിന് സമീപത്ത് താമസിക്കുന്നവർ. എക്‌സ് ലോഗോയില്‍ നിന്നും രാത്രിയിൽ വരുന്ന കടുത്ത പ്രകാശം തങ്ങൾക്ക് ശല്ല്യമാകുന്നെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിന്റെ പശ്ചാത്തലത്തിൽ ലോഗോ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബില്‍ഡിങ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തിവരികയാണ്. ആസ്ഥാന കെട്ടിടത്തിന്റെ ചുമരിലുണ്ടായിരുന്ന പഴയ ട്വിറ്റര്‍ ലോഗോ നീക്കം ചെയ്യുന്നത് നേരത്തെ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതുകാരണം ലോഗോ നീക്കം ചെയ്യുന്ന ജോലികള്‍ പാതിവഴിയില്‍ നിർത്തേണ്ടി വന്നു. കെട്ടിടത്തിന് മുകളില്‍ പഴയ ലോഗോയുടെ ഭാഗങ്ങള്‍ ചുമരില്‍ നിലനിര്‍ത്തിയാണ്  വലിയ പ്രകാശത്തോടെ പുതിയ ലോഗോ സ്ഥാപിച്ചത്. ലോഗോയുടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് സമീപവാസികളായ ആളുകള്‍ തങ്ങളുടെ പരാതികള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്. സമീപത്ത് താമസിക്കുന്ന പലയാളുകളുടേയും  മുറിക്കുള്ളില്‍ എപ്പോഴും പ്രകാശമാണ് എന്നാണ് പരാതി.  ലോഗോ സ്ഥാപിച്ചത് നിയമങ്ങൾക്ക് വിരുദ്ധമായിട്ടാണോ എന്ന് പരിശോധിച്ച് വരികയാണ് ബന്ധപ്പെട്ട അധികൃതർ. എന്നാല്‍ ലോഗോ പരിശോധിക്കുന്നതിനെത്തിയ ബില്‍ഡിങ് ഇന്‍സ്‌പെക്ഷന്‍ വകുപ്പ് അധികൃതരെ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് കമ്പനി കടത്തിവിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

ALSO READ: വിപണി കീഴടക്കാൻ ഒരുങ്ങി Moto G14; അറിയാം ഫീച്ചേർസും മറ്റ് പ്രത്യേകതകളും

അതേസമയം യൂട്യൂബും ഫേസ്ബുക്കും പോലെ ട്വിറ്ററും ഇനി വരുമാനമാർ​ഗമാക്കി മാറ്റാം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ദിവസങ്ങൾക്ക് മുന്നേയാണ് മസ്ക് നടത്തിയ. ഔദ്യോ​ഗിക റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം തന്നെ പലർക്കും റവന്യൂ ലഭിച്ചുതുടങ്ങി എന്നാണ് വിവരം. ട്വിറ്റര്‍ ബ്ലൂ വരിക്കാരാകുന്നവര്‍ മാത്രമാണ് നിലവിൽ വരുമാനം നേടാൻ അർഹതയുള്ളവർ.  50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും നിങ്ങളുടെ അക്കൗണ്ടിലെ പോസ്റ്റുകൾക്ക് ലഭിച്ചിരിക്കണം എന്നതാണ് മാനദണ്ഡം. ഒരാളുടെ പോസ്റ്റുകള്‍ എത്ര തവണ കണ്ടു എന്നതിന്റെ എണ്ണമാണ് ഇംപ്രഷൻസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ ട്വിറ്ററിനു ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ നിന്നായിരിക്കും ഈ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പണം വിതരണം ചെയ്യുക.  യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ മാസം അവസാനം ആകുമ്പോള്‍ എങ്കിലും ഈ സേവനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യോഗ്യരായവര്‍ അപേക്ഷ നല്‍കുകയും വേണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News