ഫോൾഡബിൽ ഫോണുമായി ഗൂഗിളും എത്തുന്നു;വില ഒന്നര ലക്ഷം
സ്മാർട് ഫോൺ അടുത്ത വർഷം മെയിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 1,799 ഡോളർ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നും കരുതുന്നു.
ആഗോള സേർച്ച് എൻജിൻ ഭീമനായ ഗൂഗിൾ പുതിയ മടക്കാവുന്ന ഫോണും വിപണിയിൽ എത്തിക്കുന്നു. സ്മാർട് ഫോൺ അടുത്ത വർഷം മെയിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 1,799 ഡോളർ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്നും കരുതുന്നു.ജിഎസ്എംഅറീന റിപ്പോർട്ട് അനുസരിച്ച് 'പിക്സൽ ഫോൾഡ്' ഗൂഗിളിന്റെ വാർഷിക ഡവലപ്പർ കോൺഫറൻസിൽ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹാൻഡ്സെറ്റ് വെളുപ്പ്, കറുപ്പ് എന്നിങനെ രണ്ട് കളർ വേരിയന്റുകളിൽ വരാനാണ് സാധ്യത, പിക്സൽ ഫോൾഡിൽ ഫ്ലാഗ്ഷിപ്പ് ക്യാമറകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
പിക്‌സൽ 7, 7 പ്രോ എന്നിവയിലേത് പോലെ വിശാലമായ ക്യാമറ മൊഡ്യൂളും ഉണ്ടാവില്ല. ഇതിൽ ഇരട്ട സെൽഫി ക്യാമറകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒന്ന് പുറത്തെ സ്‌ക്രീനിൽ പഞ്ച് ചെയ്ത ദ്വാരത്തിനുള്ളിലും മറ്റൊന്ന് അകത്തെ സ്‌ക്രീനിന്റെ വലിയ ടോപ്പ് ബെസലിന്റെ വലതുവശത്തുമായിരിക്കും.ഫിംഗർപ്രിന്റ് റീഡർ പവർ ബട്ടണിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. കൂടാതെ സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ടാകും . പാസ്‌പോര്‍ട്ട് എന്ന കോഡ് നാമത്തില്‍ ഗൂഗിള്‍ ഒരു ഫോള്‍ഡിങ് ഫോണിന്റെ പണിപ്പുരയിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഫോണിന്റെ പ്രധാന ഡിസ്‌പ്ലേയ്ക്ക് 7.6-ഇഞ്ച് വലുപ്പമായിരിക്കും ഉണ്ടാകുക, ഇതിന് 120ഹെട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും ഫുൾ എച് ഡി പ്ലസ് സിസ്പ്ലേ സാംസങ് ആയിരിക്കും നിർമിച്ചു നല്‍കുക. . മടക്കാവുന്ന ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ ടാബുകള്‍ക്കും ഫോള്‍ഡബിൾ ഫോണുകള്‍ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന പ്രത്യേക ആൻഡ്രോയിഡ് ഒഎസ് ഉപയോഗിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...