Airtel Cheap Plan: എയർടെല്ലിന്‍റെ ഈ പ്ലാനില്‍ ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ഫ്രീ!! വേറെയുമുണ്ട് ആനുകൂല്യങ്ങൾ
Airtel Cheap Plan: ഭാരതി എയർടെല്ലിന്‍റെ 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 75 GB ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ആമസോൺ പ്രൈം ലഭ്യമാണ്.
Airtel Cheap Plan: റിലയൻസ് ജിയോയും ഭാരതി എയർടെല്ലുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ടെലികോം കമ്പനികൾ. രണ്ട് കമ്പനികളും കുറഞ്ഞ ചെലവിൽ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങൾ നല്‍കുന്ന പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ പരസ്പരം മത്സരിയ്ക്കുകയാണ്.
Also Read: Delhi Temperature and Weather Update: വെന്തുരുകി ഡല്‍ഹി, ഉയര്‍ന്ന താപനില 46 ഡിഗ്രിക്ക് മുകളില്‍
കുറഞ്ഞ തുകയുടെ പ്ലാനുകളും ആനുകൂല്യങ്ങളും നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള മത്സരത്തിലാണ് ഇരു കമ്പനികളും. ചില സന്ദര്‍ഭങ്ങളില്‍ എയർടെൽ മുന്നിലെത്തുമ്പോള്‍ മറ്റുള്ളവയിൽ ജിയോ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പ്ലാനുകളുമായി രംഗത്ത് എത്തുന്നു.
Also Read: Nitesh Pandey Death: പ്രശസ്ത നടന്‍ നിതേഷ് പാണ്ഡെ അന്തരിച്ചു, മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്
ഇപ്പോൾ എയർടെൽ അതിന്‍റെ പോസ്റ്റ്‌പെയ്ഡ് ഓഫറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നമുക്കറിയാം, എയർടെല്‍ അവതരിപ്പിക്കുന്ന എൻട്രി ലെവൽ പോസ്റ്റ് പെയ്ഡ് പ്ലാൻ വെറും 399 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്ലാനില്‍ അധികം OTT ആനുകൂല്യങ്ങൾ ലഭ്യമല്ല. ഏറെ OTT ആനുകൂല്യങ്ങൾ നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാൻ വേണമെങ്കിൽ, നിങ്ങൾ 499 രൂപയുടെ പ്ലാന്‍ സ്വീകരിക്കേണ്ടിയിരിയ്ക്കുന്നു.
എയർടെൽ നല്‍കുന്ന 499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ
ഭാരതി എയർടെല്ലിന്‍റെ 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 75 GB ഡാറ്റയും പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ആമസോൺ പ്രൈം ലഭ്യമാണ്. എന്നാല്‍, ആമസോൺ പ്രൈം ആറ് മാസത്തേക്ക് മാത്രമേ ലഭ്യമാകൂ, ഒരു വർഷത്തേക്ക് ഈ പ്ലാനില്‍ ലഭിക്കില്ല.
ഇതോടൊപ്പം, ഈ പ്ലാനില്‍ നിങ്ങൾക്ക് ഒരു വർഷത്തേക്ക് Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഹാൻഡ്‌സെറ്റ് പരിരക്ഷ, എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് മ്യൂസിക് പ്രീമിയം തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭിക്കും.
കൂടാതെ, ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഒരു ഫാമിലി പ്ലാനായി ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഈ പ്ലാനിനൊപ്പം അധിക ആഡ്-ഓൺ കണക്ഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഓരോ ആഡ്-ഓൺ കണക്ഷനും നിങ്ങൾ 299 രൂപ നൽകേണ്ടതുണ്ട്. ഓരോ ആഡ്-ഓൺ കണക്ഷനും, നിങ്ങൾക്ക് 30GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 SMS/ദിവസം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...