ജിയോയുടെ രംഗപ്രവേശനത്തോടെ ഉപഭോക്താക്കൾക്ക് പ്രീമിയം ഓഫറുകൾ നല്കാൻ നിർബന്ധപ്പെട്ടിട്ടുള്ള കമ്പനികളാണ് ഐഡിയ, വൊഡാഫോൺ എയർടെൽ തുടങ്ങിയവ. പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് അടക്കമുള്ള മികച്ച ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഈ പ്ലാനുകൾ നിർത്തണമെന്ന് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുത്ത ആളുകൾക്ക് പ്രീമിയം സേവനങ്ങൾ നൽകുന്ന പ്രീമിയം പ്ലാനുകളെക്കുറിച്ച് വിശദമാക്കാൻ എയർടെൽ, വോഡാഫോൺ എന്നിവയോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ആളുകൾക്ക് മാത്രം നൽകുന്ന പ്രീമിയം പ്ലാനുകളെ കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം മറ്റ് ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ച് കൂടി വിശദീകരിക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി ഓഫ് ഇന്ത്യ എയർടെല്ലിനോടും വോഡാഫോണിനോടം ആവശ്യപ്പെട്ടു.


Also Read: സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വിപണിയിലേക്ക്? വില ഒരു ലക്ഷത്തിനും മുകളിൽ?


വേഗത, ലേറ്റൻസി, വീഡിയോ അനുഭവം എന്നിവയിൽ മികച്ച നെറ്റ്‌വർക്കായി അന്താരാഷ്ട്ര ഏജൻസികൾ എയർടെല്ലിനെ അംഗീകരിച്ചിട്ടുണ്ട്. അതേസമയം, സേവനത്തിന്റെയും പ്രതികരണശേഷിയുടെയും നിലവാരം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വർധിപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് എയർടെൽ അറിയിച്ചതായി വാർത്ത ഏജൻസികൾ വ്യക്തമാക്കി. കമ്പനികൾ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ട്രായ് അറിയിച്ചിട്ടുള്ളത്.