സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വാരിയന്റ് ഉടന്‍ വിപണിയിലേക്കെത്തുമെന്ന് സൂചന. ഇവാന്‍ ബ്ലാസ് ട്വിറ്ററിലൂടെ ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വാരിയന്റിന്റെ വീഡിയോ പങ്കുവെച്ചച്ചിരുന്നു. തുടർന്നാണ് ഉടൻ തന്നെ ഫോൺ വിപണിയിലെത്തുമെന്ന സൂചന ലഭിച്ചത്.
New post at Patreon: "Samsung Galaxy Z Flip 5G, Mystic Bronze - 360 Spin" [https://t.co/qcEu4M4Vfz] pic.twitter.com/2hbpUmjEff
— Evan Blass (@evleaks) July 2, 2020
ഇപ്പോഴുളള മോഡലിലെ സാദ്യശ്യങ്ങള്‍ തന്നെയാണ് ഉള്ളതെങ്കിലും 5ജി കണക്ടിവിറ്റിയും കുറച്ചുകൂടി മെച്ചപ്പെട്ട പ്രൊസസറുമാണ് എടുത്തു പറയേണ്ടതായ പ്രത്യേകതകള്‍. ഫ്ളിപ് ചെയ്യാനുള്ള സംവിധാനം ഉള്ളതുകൊണ്ട് തന്നെ ഉപഭോക്താക്കളിൽ അട്രാക്ടൻ ഉണ്ടാക്കാൻ കമ്പനിക്ക് സാധിക്കും എന്നാണ് പ്രതീക്ഷ.
Also Read: 140-ല്‍ ആരംഭിക്കുന്ന നമ്പരില്‍ നിന്നും കോളുകള്‍ വരാറുണ്ടോ? എടുക്കരുത്, പണിയാകും...
ഒറിജിനല്‍ എല്‍റ്റിഇ വേര്‍ഷനില്‍ നിന്ന് അത്ര തന്നെ വ്യത്യസ്തമല്ല ഈ ഫോള്‍ഡബിള്‍ ഫോണ്‍. പുതിയ ബ്രോണ്‍സ് കളറിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചുകൂടി നീളമുള്ളതും കട്ടിയുള്ളതുകൂടിയാണ് സെഡ് ഫ്‌ളിപ് 5ജി. ക്യാമറ, ഡിസ്‌പ്ലേ, ബാറ്ററി വലുപ്പം എന്നിവയില്‍ വ്യത്യാസമില്ല. ഗാലക്‌സി സെഡ് ഫ്‌ളിപ് എല്‍റ്റിഇ വാരിയന്റിന് 1,08,999 രൂപയാണ് വില. അതുകൊണ്ട് തന്നെ പുതിയ ഫോണിൻ്റെ വില 1 ലക്ഷത്തിലും മുകളിലായിരിക്കാനാണ് സാധ്യത.