ALERT: നിങ്ങളുടെ പാസ്സ്‌വേർഡ് ‘password’ എന്നോ, ‘123456’ എന്നോ ആണോ? എങ്കിൽ സൂക്ഷിക്കുക
ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് പാസ്‌വേർഡുകൾ “iloveyou”, “krishna”, “sairam”, “omsairam തുടങ്ങിയവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
New Delhi: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ് (Password) ‘password’ എന്നോ, ‘123456’ എന്നോ ആണ്. നിങ്ങളിൽ പലരും ഇത് തന്നെയാകും ഉപയോഗിക്കുക. എന്നാൽ നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷിതത്വം നഷ്ടപ്പെടാൻ ഇത് കാരണം ആയേക്കും. ഇന്ത്യയെ കൂടാതെ ഇതേ പാസ്സ്‌വേർഡുകൾ ഒരുപാസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത് ജപ്പാനിലാണ്
വ്യാഴാഴ്ച പുറത്ത് വിട്ട സർവ്വേയാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് പാസ്‌വേർഡുകൾ “iloveyou”, “krishna”, “sairam”, “omsairam തുടങ്ങിയവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗവേഷണത്തെ പ്രകാരം ഇത്തരം പാസ്സ്‌വേഡുകൾ നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷിതത്വം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
ALSO READ: BSNL VIP Number സ്വന്തമാക്കി ഉരുളക്കിഴങ്ങ് വില്ലനക്കാരന്‍....!! മുടക്കിയത് ലക്ഷങ്ങള്‍
ഒരു പ്രൊപ്രൈറ്ററി പാസ്‌വേഡ് മാനേജറായ NordPass നടത്തിയ പഠനം ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന, പ്രവചിക്കാൻ സാധ്യതയുള്ള വിവിധ പാസ്സ്‌വേർഡുകളും കണ്ടെത്തിയിട്ടുണ്ട്. 12345, qwerty തുടങ്ങിയ പാസ്സ്‌വേർഡുകളും, ഇതിന്റെ വാരിയേഷനുകളുമാണ് കൂടുതലും പാസ്സ്‌വേർഡുകളായി ഇന്ത്യയിൽ ഉപയോഗിക്കുന്നത്.
ALSO READ: Jio Wifi Mesh| നെറ്റ്വർക്ക് പ്രശ്നമുണ്ടോ? 117 രൂപക്ക് കിട്ടും ജിയോ വൈഫൈ മെഷ് വാങ്ങി വെയ്ക്കാം
കൂടാതെ പലരും സ്വന്തം പേരുകളും, സ്നേഹിക്കുന്നവരുടെ പേരുകളും പാസ്സ്‌വേർഡുകളായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. 123456789, 12345678, india123, qwerty, abc123, xxx, Indya123, 1qaz@WSX, 123123, abcd1234 , 1qaz എന്നിവയാണ് സാധാരണയായി ഉപയോഗിച്ച് വരുന്ന പാസ്സ്‌വേർഡുകൾ.
ALSO READ: Ola Electric Scooter| ഇനിയും വില കുറയ്ക്കും, വരുന്നു ഒലയുടെ ഇലക്ട്രിക് ബൈക്കും, സ്കൂട്ടറും
‘password’ - എന്ന വാക്ക് പാസ്സ്‌വേർഡായി പ്രധാനമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ രാജ്യം ഇന്ത്യയാണ്. അതെസമയം മറ്റ് പല രാജ്യങ്ങളും 123456 ആണ് പ്രധാനമായും ഉപയോഗിക്കുന്ന പാസ്സ്‌വേഡായി കണ്ടെത്തിയിട്ടുള്ളത്. Qwerty എന്ന പാസ്സ്‌വേർഡും ഇന്ത്യയിൽ സജീവമായി ഉപയോഗപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പാസ്സ്‌വേർഡ് ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടതും, കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പാസ്സ്‌വേർഡുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്, വിദഗ്ദ്ധർ പറയുന്നത് അനുസരിച്ച് ഓൺലൈൻ പാസ്സ്‌വേർഡ് ജനറേറ്ററോ, പാസ്സ്‌വേർഡ് മാനേജർ അപ്പൊ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...