BSNL സർക്കാർ ടെലികോം കമ്പനിയായ BSNL തങ്ങളുടെ കടുത്ത എതിരാളികളായ  റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവരുമായി ഒരു കാര്യത്തിലും  പിന്നിലല്ല.  രാജ്യത്തെ  സ്വകാര്യ ടെലികോം കമ്പനികള്‍ അടുത്തിടെ  അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, സാഹചര്യത്തില്‍  ഉപയോക്താക്കൾ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനിനായി തിരയുകയാണ്.  ഈ അവസരം  മുതലാക്കുകയാണ്  BSNL. സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ  (BSNL) ഉപയോക്താക്കളെ ആകര്‍ഷിക്കും വിധം  മികച്ച പ്ലാനുകളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്.  


Also Read: BSNL Prepaid Plan: കുറഞ്ഞ തുകയ്ക്ക് ഒരു അടിപൊളി പ്ലാന്‍, പ്രതിദിനം ലഭിക്കുന്നത് 2 GB ഡാറ്റ


BSNLഅതിന്‍റെ ഉപയോക്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ  നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകളാണ്  വാഗ്ദാനം  ചെയ്തിരിയ്ക്കുന്നത്.  ഇത്തരം പ്ലാനിലൂടെ  ഉപയോക്താക്കൾക്ക് കോളിംഗും ഡാറ്റയും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു.  ഈ അവസരത്തില്‍ BSNL അവതരിപ്പിച്ചിരിക്കുന്ന ഒരു അടിപൊളി പ്ലാനിനെക്കുറിച്ച് അറിയാം. ഈ പ്ലാന്‍ വഴി  ഒരു തവണ റീ ചാര്‍ജ് ചെയ്‌താല്‍ പിന്നെ  രണ്ട് മാസത്തേക്ക് സൗജന്യ കോളിംഗും ഡാറ്റയും നേടുവാന്‍ സാധിക്കും. 


Also Read:  Free Fire Ban | വീണ്ടും ആപ്പ് പൂട്ട്; ഫ്രീ ഫയർ ഉൾപ്പെടെ 53 ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി


ലോംഗ് ടേം വാലിഡിറ്റിയുള്ള  (Long term validity) മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ്  BSNL അവതരിപ്പിച്ചിരിയ്ക്കുന്നത്.  


ബിഎസ്എൻഎൽ 447 രൂപയുടെ പ്ലാൻ (BSNL Rs 447 plan)
BSNL ഉപഭോക്താക്കൾക്കായി 447 രൂപയുടെ മികച്ച പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിയ്ക്കുകയാണ്.   ഈ പ്ലാനിന്‍റെ കാലാവധി 60 ദിവസമാണ്. 60 ദിവസത്തെ കാലാവധിയിൽ ഉപയോക്താക്കൾക്ക് നിരവധി സേവനങ്ങൾ ലഭിക്കും. നീണ്ട വാലിഡിറ്റയുള്ള  പ്ലാന്‍ തേടുന്നവര്‍ക്ക്  ഈ പ്ലാന്‍ ഏറെ  ഉത്തമമാണ്.  


ഈ പ്ലാനിന്‍റെ നേട്ടങ്ങൾ 
BSNL-ന്‍റെ  447 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.  ഈ പ്ലാനിൽ, എല്ലാ നെറ്റ്‌വർക്കുകളിലും നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കുന്നു. ഈ പ്ലാനില്‍  ഒരു തവണ റീചാർജ് ചെയ്താൽ രണ്ട് മാസത്തേക്ക് സൗജന്യ കോളിംഗ് പ്രയോജനപ്പെടുത്താം. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് മൊത്തം 100 GB ഡാറ്റയും ലഭിക്കും. ഡാറ്റ  ഉപയോഗിച്ച് കഴിഞ്ഞാൽ 80Kbps വേഗതയിൽ ഡാറ്റ ലഭ്യമാകും.  ഇതു മാത്രമല്ല, പ്ലാനിലൂടെ ദിവസവും  100 എസ്എംഎസും ലഭിക്കും.  ഇതോടൊപ്പം ഇറോസ് നൗ, ബിഎസ്എൻഎൽ ട്യൂൺ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.