BSNL Prepaid Plan: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില അടുത്തിടെ വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. പ്ലാനുകളുടെ വില വര്‍ദ്ധിച്ചതോടെ ഉപയോക്താക്കൾ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനിനായി തിരയുകയാണ്.
ഈ അവസരത്തിലാണ് സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന ഒരു മികച്ച പ്ലാനുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പ്ലാനിന്‍റെ വില 197 രൂപയാണ്, ഇതിൽ, ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിയും പ്രതിദിന ഡാറ്റയും ലഭിക്കും . BSNL-ന്‍റെ 197 രൂപയുടെ അടിപൊളി പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.
ബിഎസ്എൻഎല്‍ 197 രൂപയുടെ പ്ലാൻ (Benefits of BSNL Rs 197 plan)
കുറഞ്ഞ വിലയിൽ കൂടുതൽ മികച്ച ആനുകൂല്യങ്ങളാണ് 197 രൂപയുടെ ഈ പ്ലാനിലൂടെ ലഭിക്കുക. 150 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്. കുറഞ്ഞ തുകയ്ക്ക് ദീര്‍ഘകാല വാലിഡിറ്റിയുള്ള പ്ലനിനായി നിങ്ങള്‍ തിരയുകയാണ് എങ്കില്‍ ഈ പ്ലാന്‍ ഏറ്റവും അനുയോജ്യമായ ഓപ്ഷനായിരിക്കും
ബിഎസ്എൻഎല്‍ 197 രൂപയുടെ പ്ലാനിലൂടെ നിങ്ങൾക്ക് നിരവധി പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും
BSNL-ന്‍റെ ഈ 197 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2GB ഡാറ്റയുടെ പ്രയോജനം ലഭിക്കും. ഇത് കൂടാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ലഭിക്കും. പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് സൗജന്യ SMS ലഭിക്കും.
എന്നാല്‍, ഈ പ്ലാനിന്‍റെ നിയമങ്ങളില്‍ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ട്. പ്ലാൻ സജീവമാക്കിയതിന് ശേഷമുള്ള ആദ്യത്തെ 18 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ഇതിൽ ലഭ്യമായ 2 GB Data പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതിനുശേഷം, നിങ്ങൾക്ക് 40kbps വേഗതയിൽ ഇന്‍റർനെറ്റിന്‍റെ പ്രയോജനം ലഭിക്കും. എന്നിരുന്നാലും, പ്ലാനിന്‍റെ സാധുതയുള്ള സമയത്തും ഇൻകമിംഗ് കോളുകളുടെ സൗകര്യം തുടരും. 18 ദിവസത്തിന് ശേഷം Out Going call സൗകര്യം പ്രയോജനപ്പെടുത്തണമെങ്കിൽ, നിങ്ങൾ പ്ലാൻ ടോപ്പ് അപ്പ് ചെയ്യണം.
മറ്റ് ടെലികോം കമ്പനികളെ കുറിച്ച് പറയുകയാണെങ്കിൽ, ഇത്രയും കുറഞ്ഞ വിലയിൽ കൂടുതൽ സാധുതയും ആനുകൂല്യങ്ങളും ഉള്ള കുറച്ച് ഓപ്ഷനുകൾ ലഭ്യമാണ്. എന്നാല്‍, ദൈർഘ്യമേറിയ വാലിഡിറ്റിയും കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരു പ്ലാനിനായി നിങ്ങൾ തിരയുകയാണെങ്കിൽ, BSNL-ന്‍റെ 197 രൂപ പ്ലാൻ റീചാർജ് ചെയ്യാം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...