നിങ്ങൾ സാങ്കേതിക വിദ്യകളിൽ തത്പരനായ വ്യക്തിയാണെങ്കിൽ വലിയ ബഡ്ജറ്റ് ഇല്ലാതെ തന്നെ മികച്ച സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായതും കിടിലൻ ഫീച്ചറുകളുള്ളതുമായ മികച്ച സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ ആമസോണിൽ വലിയ വിലക്കുറവിൽ ലഭ്യമാണ്. ഏതൊക്കെ സ്മാർട്ട്ഫോണുകളാണ് 20,000 രൂപയിൽ താഴെ ലഭ്യമാകുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് 5G: 108 എംപി ക്യാമറ, 6.72 ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. 


മോട്ടോറോള G54 5G: 8 ജിബി റാം + 128 ജിബി സ്റ്റോറേജ് (1 ടിബി വരെ വികസിപ്പിക്കാൻ കഴിയും), 6000 എംഎഎച്ച് ബാറ്ററി, 50 എംപി ഒഐഎസ് ക്യാമറ, 120 ഹെർട്സ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.


സാംസങ് ഗാലക്‌സി M34 5G: 120Hz AMOLED ഡിസ്‌പ്ലേ, 50MP ട്രിപ്പിൾ നോ ഷേക്ക് കാം, 12GB RAM, 6000mAh ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.


Realme 11x 5G: 8GB റാം, 128GB റോം, 2TB വരെ അപ്​ഗ്രേഡ് ചെയ്യാൻ സാധിക്കും, 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ, 64എംപി + 2എംപി ബാക്ക് ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകൾ.


വമ്പിച്ച ഡിസ്‌കൗണ്ടുകളോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ..! എപ്പോൾ ആരംഭിക്കും?


ഇന്ത്യയിൽ ഉത്സവ സീസൺ ആരംഭിച്ചു കഴിഞ്ഞു. വിനായഗ ചതുർത്ഥി ആഘോഷങ്ങൾ കഴിഞ്ഞാൽ രാജ്യത്തുടനീളം നവരാത്രി, ദീപാവലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങീ വിവിധ ആഘോഷങ്ങൾ ആണ് വരാനിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്മാർ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച കിഴിവുകൾ പ്രഖ്യാപിക്കും. 


അതിന്റെ പശ്ചാത്തലത്തിൽ ആമസോൺ കമ്പനി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2023 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഗാഡ്‌ജെറ്റുകൾ, മറ്റ് ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയിൽ വൻ വിലക്കിഴിവോടെയാണ് വിൽപ്പന നടക്കുന്നത്. 


വിൽപ്പനയുടെ കൃത്യമായ തീയതി ആമസോൺ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇത് ഒക്ടോബർ ആദ്യം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക്, വിൽപ്പന നേരത്തെ ആരംഭിക്കുന്നു. ഈ വർഷത്തെ വിൽപ്പന സാംസങ് ഗാലക്‌സി എസ് 23, ഇന്റൽ എന്നിവയാണ്. ഗാലക്‌സി എസ് 23, ഇന്റൽ പവർ ചെയ്യുന്ന ലാപ്‌ടോപ്പുകൾ എന്നിവയിൽ നല്ല ഡീലുകൾ തന്നെ നമുക്ക് പ്രതീക്ഷിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.