Vodafone Idea 31 days Validity Plan: ജിയോയ്ക്ക് പിന്നാലെ 31 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി പ്ലാനുമായി വോഡഫോണ്‍ ഐഡിയ
ജിയോയ്ക്ക് പിന്നാലെ 31 ദിവസത്തെ വാലിഡിറ്റിയുമായി വോഡഫോണ്‍ ഐഡിയയുടെ അടിപൊളി പ്രീ പെയ്ഡ് പ്ലാന്‍...!!
Vodafone Idea 31 days Validity Plan: ജിയോയ്ക്ക് പിന്നാലെ 31 ദിവസത്തെ വാലിഡിറ്റിയുമായി വോഡഫോണ്‍ ഐഡിയയുടെ അടിപൊളി പ്രീ പെയ്ഡ് പ്ലാന്‍...!!
അടുത്തിടെയാണ് രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ Reliance Jio 31 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ അവതരിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ ഒരു ടെലികോം കമ്പനി അവതരിപ്പിക്കുന്നത്. Jio അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനിന്‍റെ വില 259 രൂപയാണ്.
എന്നാല്‍, വോഡഫോണ്‍ ഐഡിയ അവതരിപ്പിച്ചിരിയ്ക്കുന്ന പ്ലാനിന്‍റെ വില 337 രൂപയാണ്. എ പ്ലാനില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെകുറിച്ച് കൂടുതല്‍ അറിയാം.
Also Read: Cheapest Plans: 99 രൂപയിൽ താഴെയുള്ള ഈ പ്ലാനുകളില്‍ ലഭിക്കും നിരവധി ആനുകൂല്യങ്ങള്‍...
വോഡഫോൺ ഐഡിയ 337 രൂപ പ്ലാൻ
ഉപയോക്താക്കൾക്ക് ഒരു മികച്ച സമ്മാനമാണ് പുതിയ പ്ലാനിലൂടെ വോഡഫോൺ ഐഡിയ നല്‍കുന്നത്. 337 രൂപയുടെ ഈ പുതിയ പ്ലാൻ വിപണിയിൽ അവതരിപ്പിച്ച വിവരം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 31 ദിവസത്തെ വാലിഡിറ്റി നൽകുന്ന കമ്പനിയുടെ ആദ്യ റീചാർജ് പ്ലാനാണിത്. അതായത്, ഒരു റീ ചാര്‍ജ്ജിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസം മുഴുവൻ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം.
വോഡഫോൺ ഐഡിയയുടെ 337 രൂപ പ്ലാനിനെക്കുറിച്ച് പറയുമ്പോൾ, ഉപയോക്താക്കൾക്ക് ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം ലഭിക്കും. ഇത് എല്ലാ നെറ്റ്‌വർക്കുകളിലും ലഭ്യമാകും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് 31 ദിവസത്തെ വാലിഡിറ്റിയിൽ 28 ജിബി ഡാറ്റയും ലഭിക്കും. ഇത് മാത്രമല്ല, ഈ പ്ലാനിന് കീഴിൽ പ്രതിദിനം 100 എസ്എംഎസും നൽകുന്നുണ്ട്. പ്ലാനിൽ ഉപയോക്താക്കൾക്ക് Vi Movies, TV Classic എന്നിവയിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും.
ഒരു മാസത്തെ പ്ലാൻ എന്ന പേരില്‍ കമ്പനികൾ 28 ദിവസത്തേക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ ചോദ്യം ചെയ്ത് അടുത്തിടെ, TRAI രംഗത്തെത്തിയിരുന്നു. ഉപയോക്താക്കൾ ടെലികോം കമ്പനികള്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് Jio 30 / 31 ദിവസത്തെ പ്ലാന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വോഡഫോണ്‍ ഐഡിയയും ആ പാത പിന്തുടരുകയാണ്. ന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻ ആണ് ജിയോ അവതരിപ്പിച്ചിരിയ്ക്കുന്നത്.
ഉപയോക്താക്കളെ കൈയിലെടുക്കാന്‍ നിരവധി പുതിയ പുതിയ പ്ലാനുകളാണ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ടെലികോം കമ്പനികള്‍ എന്നും മത്സരത്തിലാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഉപയോക്താക്കളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.