Jio Calendar Month Validity Plan: 31 ദിവസത്തെ വാലിഡിറ്റിയുമായി ജിയോയുടെ അടിപൊളി പ്രീ പെയ്ഡ് പ്ലാന്‍...!!

ഉപയോക്താക്കളെ കൈയിലെടുക്കാന്‍ നിരവധി പുതിയ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട്  ടെലികോം കമ്പനികള്‍ എന്നും  മത്സരത്തിലാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഉപയോക്താക്കളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ്  കമ്പനികള്‍ ലക്ഷ്യമിടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 04:44 PM IST
  • 31 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് Jio അവതരിപ്പിച്ചിരിയ്ക്കുന്നത്
  • Jio അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പുതിയ പ്ലാനിന് 'കലണ്ടർ മാസ വാലിഡിറ്റി' പ്ലാന്‍ (Jio "Calendar Month Validity" Plan) എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്
Jio Calendar Month Validity Plan: 31 ദിവസത്തെ വാലിഡിറ്റിയുമായി ജിയോയുടെ അടിപൊളി പ്രീ പെയ്ഡ് പ്ലാന്‍...!!

Jio Calendar Month Validity Plan: ഉപയോക്താക്കളെ കൈയിലെടുക്കാന്‍ നിരവധി പുതിയ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട്  ടെലികോം കമ്പനികള്‍ എന്നും  മത്സരത്തിലാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഉപയോക്താക്കളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ്  കമ്പനികള്‍ ലക്ഷ്യമിടുന്നത്. 

ഇതിനിടെ ഏറെ വ്യത്യസ്തമായ ഒരു പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്  Reliance Jio.സാധാരണയായി ടെലികോം കമ്പനികള്‍  28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളാണ്  അവതരിപ്പിക്കുന്നത്. അതായത്  രാജ്യത്തെ  ടെലികോം കമ്പനികള്‍ക്ക് ഒരു മാസം എന്നാല്‍ 28 ദിവസം മാത്രം...!!  ഒരു മാസത്തെ പ്ലാൻ എന്ന പേരില്‍ കമ്പനികൾ 28 ദിവസത്തേക്ക് മാത്രം  ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇത് ഉപയോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ഉയറാന്‍ ഇടയാക്കിയിരുന്നു.  

Also Read: Indian Railways New Rule: ട്രെയിന്‍ യാത്രയ്ക്കിടെ സാധനങ്ങള്‍ നഷ്ടമായാല്‍ നഷ്ടപരിഹാരം ലഭിക്കുമോ?

ആ അവസരത്തിലാണ്  ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരവുമായി റിലയന്‍സ് ജിയോ എത്തിയിരിയ്ക്കുന്നത്.  രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപയോക്താക്കളുടെ പരാതി അംഗീകരിച്ചുകൊണ്ട്  31 ദിവസത്തെ വാലിഡിറ്റിയുള്ള  പ്ലാന്‍ ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.  31 ദിവസത്തെ വാലിഡിറ്റി ലഭ്യമാകുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻ ആണ് ജിയോ അവതരിപ്പിച്ചിരിയ്ക്കുന്നത്. 

ജിയോയുടെ 'കലണ്ടർ മാസ വാലിഡിറ്റി' പ്ലാൻ (Jio "Calendar Month Validity" Plan) 

Jio അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പുതിയ പ്ലാനിന്  'കലണ്ടർ മാസ വാലിഡിറ്റി' പ്ലാന്‍    (Jio "Calendar Month Validity" Plan) എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്.  ഈ  പ്ലാനിന്‍റെ വില 259 രൂപയാണ്.  ഈ പ്ലാന്‍ നല്‍കുന്ന വാലിഡിറ്റി  28 ദിവസമായിരിക്കില്ല. പകരം  30 അല്ലെങ്കില്‍ 31 ദിവസത്തെ വാലിഡിറ്റിയാണ്  ഈ പ്ലാന്‍ നല്‍കുന്നത്.  അതായത് 
30 ദിവസങ്ങളുള്ള ഒരു മാസത്തിൽ 30 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താൻ കഴിയും. 31 ദിവസത്തെ മാസത്തിൽ, ഈ പ്ലാൻ 31 ദിവസത്തേക്ക് സാധുവായിരിക്കും....!!
 
ജിയോ  259 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ  (Jio 259 Prepaid Plan) 

ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ 'കലണ്ടർ മാസ വാലിഡിറ്റി' പ്ലാനിന്‍റെ  വില 259 രൂപയാണ്. ഈ പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ഒരു മാസം മുഴുവന്‍ ലഭിക്കും.  അതായത്, ഈ മാസം  മാർച്ച് 28-ന് നിങ്ങൾ ഈ പ്ലാൻ റീചാർജ് ചെയ്യുകയാണെങ്കിൽ, അടുത്ത റീചാർജ് ഏപ്രിൽ 28-ന് ചെയ്യേണ്ടിവരും. അതാണ്‌ ഈ പ്ലാനിന്‍റെ പ്രത്യേകത.

ഈ പ്ലാന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍  ഉപയോക്താക്കൾക്ക് ഒരു മാസം മുഴുവന്‍ ലഭിക്കും.   അതായത്, ഒരു മാസം  അൺലിമിറ്റഡ് കോളിംഗ് സൗകര്യം,  പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 SMS എന്നിവ  ഉപയോക്താക്കൾക്ക്  ആസ്വദിക്കാം.  

IPL സ്പെഷ്യല്‍  ക്രിക്കറ്റ് പ്ലാന്‍  ( Jio IPL Special Cricket Plan) 

IPL 2022 ആരംഭിച്ചതോടെ  ക്രിക്കറ്റ് പ്രേമികള്‍ക്കായി ജിയോ പുതിയ  പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്  ജിയോ. ക്രിക്കറ്റ് പ്രേമികളുടെ സൗകര്യാർത്ഥം അടുത്തിടെ രണ്ട് ക്രിക്കറ്റ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിയ്ക്കുന്നത്.  ഇതിൽ 555 രൂപയുടെയും 2,999 രൂപയുടെയും പ്ലാനുകള്‍ ഉൾപ്പെടുന്നു. ഈ പ്ലാനുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക്  Disney + Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ തികച്ചും സൗജന്യമായി ലഭിക്കും. നിങ്ങൾക്ക് ഐപിഎൽ 2022 തത്സമയം എവിടെയും  കാണാനാകും. 555 രൂപയുടെ പ്ലാൻ 55 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. എന്നാല്‍, 2,999 രൂപയുടെത് കമ്പനി നല്‍കുന്ന  വാർഷിക പ്ലാനാണ്.....  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News