ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 23 ന് രാജ്യത്ത് ആരംഭിക്കും. എന്നാൽ സെയിൽ എത്ര ദിവസം നീണ്ട് നിൽക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാൽ സെയിലിനോട് അനുബന്ധിച്ച ചില ഓഫറുകളുടെ വിവരങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഗെയിമിംഗ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി ഓഫറുകളാണ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ 


ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മൊബൈലുകൾക്കും മൊബൈൽ ഉപകരണങ്ങൾക്കും 40 ശതമാനം വരെ കിഴിവാണ് നൽകുന്നത്. സാംസങ്, ഷയോമി, ഐക്യുഓഓ എന്നീ ഫോണുകൾക്കാണ് പ്രധാനമായും ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ ഈ സെയിലിൽ ആപ്പിൾ ഐ ഫോണുകൾക്കും വളരെ മികച്ച വിലക്കിഴിവ് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിനോടൊപ്പം പുതുതായി ലോഞ്ച് ചെയ്ത ചില ഫോണുകളും സെയിലിൽ എത്തുന്നുണ്ട്. ഷവോമി റെഡ്മി 11 പ്രൈം 5ജി , ഐക്യുഓഓ z6 ലൈറ്റ് 5ജി എന്നീ ഫോണുകളാണ് ഇവയിൽ പ്രധാനം. കൂടാതെ എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉള്ളവർക്ക് അധിക ഡിസ്‌കൗണ്ടുകളും ലഭിക്കും. എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് അധികമായി 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.


ALSO READ: Flipkart Big Billion Days| ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡെയ്സ്; സ്മാർട്ട്ഫോണുകൾക്ക് അടക്കം വമ്പൻ വിലക്കുറവ്


ഫോണുകളെ കൂടാതെ ലാപ്ട്ടോപ്പുകൾക്കും മികച്ച കിഴിവുകൾ ലഭിക്കുന്നുണ്ട്. എൽജിയുടെ ഗ്രാം സീരീസിന് സെയിലിൽ 30 ശതമാനം വരെ കിഴിവുകൾ ലഭിക്കും. ടിവികൾ 70 ശതമാനം വിലകുറവോടെ സ്വന്തമാക്കാമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. മറ്റ് ഗൃഹോപാകരണങ്ങൾക്കും വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുമത്, റെഫ്രിജറേറ്ററുകൾക്കും വാഷിങ് മെഷീനുകൾക്കും 50 ശതമാനം കിഴിവ് നൽകുന്നുണ്ട്. കൺസോളുകൾ, കൺട്രോളറുകൾ, ഹെഡ്ഫോണുകൾ, ഗെയിം ഡിസ്കുകൾ എന്നിവയുൾപ്പടെയുള്ളവയ്ക്ക് 50 ശതമാനം കിഴിവും നൽകുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ