Amazon Prime : ആമസോൺ പ്രൈമിന് ഇനി ഒരു വർഷത്തേക്ക് 599 രൂപ മതി; പുതിയ പ്ലാൻ ഇങ്ങനെ
Amazon Prime Video Plans ആമസോൺ തങ്ങളുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത് മറ്റ് ഒടിടി ആപ്ലിക്കേഷനുകളുടെ മൊബൈൽ പ്ലാനുകൾക്ക് വെല്ലുവിളിയായിട്ടാണ്
ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ തങ്ങളുടെ പ്രൈം വീഡിയോയ്ക്കുള്ള പുതിയ പ്ലാൻ അവതരിപ്പിച്ചു. പ്രതിവർഷം 599 രൂപയ്ക്കുള്ള മൊബൈൽ എഡിഷൻ പ്ലാനാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ എയർടെൽ ഉപഭോക്താക്കൾക്ക് മാത്രമായി അവതരിപ്പിച്ചിരുന്ന പ്ലാൻ ആയിരുന്നു 599 രൂപയുടേത്. ഇപ്പോൾ എല്ലാ ടെലികോം ഉപഭോക്താക്കൾക്കായി പ്ലാൻ മാറ്റിയിരിക്കുകയാണ് ആമസോൺ. പ്രതിമാസം 89 രൂപ എന്ന നിരക്കിലാണ് പ്ലാൻ അവതരിപ്പിക്കുന്നത്.
599 രൂപയുടെ പ്ലാനിൽ മൊബൈലിൽ ഒരു യൂസർക്ക് മാത്രമെ ഉപയോഗിക്കാൻ സാധിക്കു. സ്റ്റാൻഡേർഡ് ഡെഫിനിഷിൻ (SD) ക്വാളിറ്റിയിലാണ് വീഡിയോകൾ കാണാൻ സാധിക്കുക. എച്ച്ഡി ക്വാളിറ്റിയിൽ ടിവിയിലും മറ്റു ഉപകരണങ്ങളിൽ ഓരേ സമയം കണുന്നതിനായി 1499 രൂപയുടെ വാർഷിക പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 179 രൂപയാണ് ആ പ്ലാനിന്റെ പ്രതിമാസ ചിലവ്.
ALSO READ : Twitter Blue Tick: ഇന്ത്യക്കാർക്ക് ബ്ലൂ ടിക്ക് എപ്പോൾ വാങ്ങാം? ഇലോൺ മസ്ക് തന്നെ പറയുന്നു
നെറ്റ്ഫ്ലിക്സിന്റെയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെയും മൊബൈൽ പ്ലാനുകൾക്ക് വെല്ലുവിളിയായിട്ടാണ് ആമസോൺ തങ്ങളുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ പ്ലാനിൽ ആമസോൺ പ്രതിമാസം 50 രൂപയാണ് ഈടാക്കുന്നത്. നെറ്റ്ഫ്ലിക്സാകട്ടെ 149 രൂപയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ 41 രൂപയുമാണ് തങ്ങളുടെ മൊബൈൽ എഡിഷനിൽ പ്രതിമാസം ഈടാക്കുന്നത്. ഡിസ്നി പ്ലസിന്റെ മൊബൈൽ എഡിഷന് പ്രതിവർഷം 499 രൂപ എന്ന നിരക്കിലാണ് അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...