Twitter Blue Tick: ഇന്ത്യക്കാർക്ക് ബ്ലൂ ടിക്ക് എപ്പോൾ വാങ്ങാം? ഇലോൺ മസ്ക് തന്നെ പറയുന്നു

 നിങ്ങൾ ഇപ്പോൾ സൈൻ അപ്പ് ചെയ്‌താൽ പ്രതിമാസം 7.99 ഡോളർ നിരക്കിൽ സേവനം ലഭ്യമാകും

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 11:31 AM IST
  • ആദ്യ ഘട്ടത്തിൽ ഐഫോണിലായിരിക്കും സേവനം എത്തുക
  • 7.99 ഡോളർ നിരക്കിലാണ് സേവനം ലഭ്യമാകുക
  • എഴുത്തുകാരും പത്രപ്രവർത്തകരും അടക്കമുള്ള ക്രിയേറ്റർമാർക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നു
Twitter Blue Tick: ഇന്ത്യക്കാർക്ക് ബ്ലൂ ടിക്ക് എപ്പോൾ വാങ്ങാം? ഇലോൺ മസ്ക് തന്നെ പറയുന്നു

ന്യൂഡൽഹി: ട്വിറ്റർ ബ്ലൂ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ട്വിറ്റർ  മേധാവി ഇലോൺ മസ്‌ക്.ഇന്ത്യയിൽ പ്രീമിയം സേവനം എപ്പോൾ ആരംഭിക്കുമെന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി മസ്‌ക് ട്വീറ്റ് ചെയ്തത്. പുതിയ സംവിധാനം ട്വിറ്റർ ബ്ലൂ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യുകെ എന്നിവിടങ്ങളിൽ ഐഫോണുകളിലാണ് ലഭ്യമായിട്ടുള്ളത്.

ഐഫോണുകളിലെ ട്വിറ്റർ ആപ്പിലെത്തിയ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, "ഇന്ന് മുതൽ ഞങ്ങൾ ട്വിറ്റർ ബ്ലൂവിലേക്ക് മികച്ച പുതിയ ഫീച്ചറുകൾ ചേർക്കുന്നു എന്നതാണ് നോട്ടിഫൈ ചെയ്തത്. നിങ്ങൾ ഇപ്പോൾ സൈൻ അപ്പ് ചെയ്‌താൽ പ്രതിമാസം 7.99 ഡോളർ നിരക്കിൽ ട്വിറ്റർ Blue സ്വന്തമാക്കൂ എന്നതാണ് പുതിയ അറിയിപ്പ്.

ALSO READ : ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണമെങ്കിൽ പ്രതിമാസം 8 ഡോളർ; പുതിയ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

നിങ്ങൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികൾ, കമ്പനികൾ, രാഷ്ട്രീയക്കാർ എന്നിവരെപ്പോലെ നിങ്ങളുടെ അക്കൗണ്ടിനും ഒരു നീല ചെക്ക്മാർക്ക് ലഭിക്കും- ട്വീറ്റിൽ പറയുന്നു. പുതിയ സംവിധാനം ലഭ്യമാകുന്നതോടെ ട്വിറ്ററിൻറെ പ്രീമിയം മെമ്പർമാരായി മാറുകയാണ്. പുതിയ സംവിധാനത്തിൽ പരസ്യങ്ങളും കുറവായിരിക്കും.

 

നിങ്ങൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റുചെയ്യാനാകും അതേസമയം ബ്ലൂ ടിക്കിന് പ്രതിമാസ ഫീസ് ഏർപ്പെടുത്താനുള്ള ട്വിറ്റർ നീക്കം ഉപയോക്താക്കളിൽ ഭിന്നത സൃഷ്ടിച്ചു.എഴുത്തുകാരും പത്രപ്രവർത്തകരും അടക്കമുള്ള ക്രിയേറ്റർമാർക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നെങ്കിലും നിലവിലെ സഹചര്യത്തിൽ ഇവരും ഇതിനെ അനുകൂലിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News