ന്യൂഡല്‍ഹി:  പ്രധാനമന്ത്രിയുടെ "ആത്മനിര്‍ഭര്‍ ഭാരത്"  (aatmanirbhar bharat)പദ്ധതിയ്ക്ക്  ഉറച്ച പിന്തുണ നല്‍കി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ .... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്‍റെ ഭാഗമായി  ലോകപ്രശസ്​ത ടെക്​ കമ്പനിയായ ആപ്പിള്‍ അവരുടെ പ്രീമിയം മൊബൈല്‍ മോഡലുകളിലൊന്നായ   iphone 11 ന്‍റെ  നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്.  ആപ്പിളിനായി ഫോണുകള്‍ അസംബ്ലിള്‍ ചെയ്യുന്ന  ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്‍റിലാണ്  നിര്‍മ്മാണം  പുരോഗമിക്കുന്നത്. മേയ്​ക്ക്​ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്​ ഫോണ്‍ നിര്‍മിക്കുക.  
ഇതാദ്യമായാണ് ആപ്പിളിന്‍റെ  ടോപ്പ് ലൈന്‍ മോഡല്‍ ഉല്‍പന്നം ഇന്ത്യയില്‍ നിര്‍മിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് രാജ്യത്ത്  iphone 11 നിര്‍മ്മാണം ആരംഭിച്ച കാര്യം അറിയിച്ചത്. 


ഇതിനു പുറമെ, iphone SE(2020)യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് സൂചന.   ബാംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്‍റിലാകും SE(2020) നിര്‍മ്മിക്കുക. 


ഇന്ത്യയില്‍ തങ്ങളുടെ നിര്‍മ്മാണത്തില്‍ ആപ്പിള്‍ വലിയ വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്.  ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുക എന്നതാണ്  തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അടുത്തിടെ  പറഞ്ഞിരുന്നു.  ആപ്പിള്‍ ചൈനയില്‍ നിന്നും പിന്മാറുന്നതിനുള്ള സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍  ഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.


ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിള്‍ ചെയ്യുക. രണ്ടാം ഘട്ടത്തില്‍ മറ്റ്​ രാജ്യങ്ങളിലേക്ക്​ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ കയറ്റുമതി ചെയ്യും. ചൈനക്ക്​ മേലുള്ള ആശ്രയം കുറക്കുകയാണ്​ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്​.


അതേസമയം, iphone 11ന്‍റെ  വില ആപ്പിള്‍ തല്‍ക്കാലത്തേക്ക്​ കുറക്കില്ലെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവിയില്‍ ഇക്കാര്യം കമ്പനി  പരിഗണിച്ചേക്കും. പ്രാദേശികമായി നിര്‍മ്മിച്ചാല്‍ ഇറക്കുമതി തീരുവയില്‍ 22%  ആപ്പിളിന്​ ലാഭിക്കാം.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ആപ്പിള്‍ മോഡലുകളിലൊന്നാണ്​ iphone11. iphone XR, iphone7 എന്നിവയാണ്​ ഇന്ത്യയില്‍ തരംഗമായ മറ്റ്​ മോഡലുകള്‍.