Cheapest EV | ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോ മീറ്റർ മൈലേജ്, ഇതാണ് വണ്ടികൾ
ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്ത്ല ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 5 ഇലക്ട്രിക് കാറുകളെക്കുറിച്ചും അവയുടെ ഫീച്ചറുകളും അറിഞ്ഞിരിക്കണം.
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം മൂലം രാജ്യത്തും ലോകത്തും ഇലക്ട്രിക് കാറുകളുടെ ഡിമാൻറ് വർധിച്ചിട്ടുണ്ട്. മിക്ക കാർ കമ്പനികളും ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ തുടങ്ങി കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഹീന്ദ്രയും തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ എസ്യുവി 400 വിപണിയിൽ അവതരിപ്പിച്ചു.നിങ്ങളും ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തെ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 5 ഇലക്ട്രിക് കാറുകളെക്കുറിച്ചും അവയുടെ ഫീച്ചറുകളും അറിഞ്ഞിരിക്കണം.
ടാറ്റ ടിഗോർ
12.49 ലക്ഷം രൂപ മുതൽ ടാറ്റ ടിഗോർ ഇവി ലഭ്യമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറും ഈ സിസ്റ്റത്തിലെ ഏക കോംപാക്ട് സെഡാനും കൂടിയാണിത്. ഒറ്റ ചാർജിൽ 306 കിലോമീറ്റർ റേഞ്ച് നൽകുന്ന 26 kWh ബാറ്ററിയാണ് കാറിലുള്ളത്.74 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ടിഗോറിന് ലഭിക്കും. എട്ടര മണിക്കൂർ സമയമാണ് 15 ആംപ് വാൾ ചാർജർ ഉപയോഗിച്ച് കാർ ചാർജ്ജ് ചെയ്യാൻ വേണ്ടത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം.
ടാറ്റ നെക്സോൺ
14.79 ലക്ഷം രൂപയാണ് നെക്സോൺ ഇവി യുടെ പ്രാരംഭ വില. 30.2 kWh ബാറ്ററി പായ്ക്ക് ഈ കാറിൽ ലഭ്യമാണ്. ഒറ്റ ചാർജിൽ 312 കിലോമീറ്റർ വരെ ഓടാൻ ഈ വാഹനത്തിന് കഴിയും. ഇതിന്റെ ഇലക്ട്രിക് മോട്ടോറിന് 127 ബിഎച്ച്പി പവറും 245 എൻഎം ടോർക്കും ഉണ്ട്. സാധാരണ 15-amp വാൾ ചാർജർ ഉപയോഗിച്ച് എട്ട് മണിക്കൂറിനുള്ളിൽ ഇതിന്റെ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാം.ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു മണിക്കൂറിനുള്ളിൽ ഒരേ അളവിൽ ബാറ്ററി ചാർജ് ചെയ്യാം.
ടാറ്റ നെക്‌സോൺ ഇവി മാക്‌സ്
അടുത്തിടെ പുറത്തിറങ്ങിയ നെക്‌സോൺ ഇവിയുടെ അപ്‌ഡേറ്റ് ചെയ്ത മോഡലാലാണ് ടാറ്റ നെക്‌സോൺ ഇവി മാക്‌സ്.17.74 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ഒറ്റ ചാർജിൽ 437 വരെ കിലോ മീറ്റർ മൈലേജ് നൽകുന്ന നെക്‌സോൺ ഇവിയേക്കാൾ വലിയ ബാറ്ററിയാണ് ഇതിന് ലഭിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ സെഗ്‌മെന്റിലെ ഏറ്റവും പുതിയ ഇലക്ട്രിക് കാർ കൂടിയാണിത്. നെക്‌സോൺ ഇവി മാക്‌സിന് നെക്‌സോൺ ഇവി പോലെ തന്നെ എല്ലാ സവിശേഷതകളും ഡിസൈനുകളുമുണ്ട്. ഫാസ്റ്റ് ചാർജർ വഴി 56 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
എംജി ഇസെഡ് എസ് ഇവി
എംജി മോട്ടോർ രണ്ട് വേരിയന്റുകളിൽ ZS EV വിൽക്കുന്നു. എക്‌സൈറ്റ് വേരിയന്റിന്റെ വില 22 ലക്ഷം രൂപ മുതലും എക്‌സ്‌ക്ലൂസീവ് വേരിയന്റിന്റെ വില 25.88 ലക്ഷം രൂപ മുതലുമാണ്. ഈ ഇലക്ട്രിക് കാറിന് 50.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് ലഭിക്കും. 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും, കൂടാതെ പരമാവധി 175 ബിഎച്ച്പി പവർ പുറപ്പെടുവിക്കും.
ഹ്യുണ്ടായ് കോന
23.84 ലക്ഷം രൂപയിൽ ആണ് ഹ്യുണ്ടായ് കോനയുടെ വില ആംരഭിക്കുന്നത്. 39.2 kWh ബാറ്ററി ഈ കാറിൽ ലഭ്യമാണ്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരമാണ് കോന നൽകുന്നത്. 395 Nm ടോർക്കിൽ 134 bhp പവർ ഇതിനുണ്ട്. ഫാസ്റ്റ്, വാൾ ചാർജറുകൾ ഇതിനുണ്ട്. പരമാവധി 8 മണിക്കൂർ കൊണ്ട് 80 ശതമാനം വരെയും ചാർജ് ചെയ്യാനാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...