ന്യൂഡൽഹി: 35,000 രൂപയുടെ ഫോൺ എന്ന് വന്നാൽ അൽപ്പം അതിശയം  പലർക്കും തോന്നിയേക്കാം. എന്നാൽ മികച്ച സ്പെസിഫിക്കേഷനും ഫീച്ചറുകളുമുള്ള ഫോണുകളാണിത്.ഗെയിമിംഗും ക്യാമറയും മുതൽ, ഉപഭോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായ നിരവധി ആവശ്യങ്ങൾ ഇത് വഴി സാധിക്കും.ബിൽറ്റ്-ഇൻ എൽഇഡി ലൈറ്റുകളുള്ള ഈ സെഗ്‌മെന്റിൽ നത്തിംഗ് ഫോൺ 1 മുതലുള്ള വേരിയൻറുകളെ കുറിച്ചാണ് പരിശോധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നത്തിംഗ് ഫോൺ 1


1080 x 2400 പിക്സൽ റെസല്യൂഷനും  120Hz റിഫ്രഷ് റേറ്റും ഉള്ള 6.55 ഇഞ്ച് OLED ഡിസ്പ്ലേയുമാണ്  നത്തിങ്ങ് ഫോണിന്.ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒ എസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്നാപ് ഡ്രോഗൺ പ്രോസസ്സറാണ് നൽകിയിരിക്കുന്നത്.50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും,50 മെഗാപിക്സലിന്റെ സെക്കൻറ് ക്യാമറയും ഉണ്ട് 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഇതിനുള്ളത്.15W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണ് ഫോണിനുള്ളത്.


പോക്കോ എഫ്-4


6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ 120Hz റിഫ്രഷിങ്ങ് റേറ്റാണ് പോക്കോ എഫ്-4-നുള്ളത്.ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള POCO-യ്‌ക്കായുള്ള ഒക്ടാ-കോർ ക്വാൽകോം എസ്എം 8250 എസി സ്നാപ് ഡ്രാഗൺ 870 5ജി പ്രോസസ്സറാണ് ഇതിലുള്ളത്.
പോക്കോ എഫ്-4 5G യുടെ ബാക്ക്  ക്യാമറയ്ക്ക് 64 മെഗാപിക്സൽ  പ്രൈമറി ക്യാമറയും 8 മെഗാ പിക്സൽ സെക്കൻറ് ക്യാമറയും 2 മെഗാപിക്സൽ മൂന്നാം ക്യാമറയും ഉണ്ട്. 20 മെഗാപിക്സലാണ് ഈ സ്മാർട്ട്ഫോണിന് ക്യാമറയുണ്ട്.67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500എംഎഎച്ച് ബാറ്ററിയാണ് പോക്കോ എഫ്4 5ജിയിലുള്ളത്


ഐക്യൂ ഒ നിയോ 6 5G


ഐക്യൂ നിയോ 6-5G-യിൽ  6.62 ഇഞ്ച് AMOLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുമുണ്ട്.ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള Funtouch 12-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.ഒക്ടാ-കോർ ക്വാൽകോം എസ്എം8250 എസി സ്നാപ് ഡ്രാഗൺ 870 5G പ്രോസസ്സറും ഫോണിനുണ്ട്.ഐക്യൂ നിയോ 6 ന് 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും f/1.9 അപ്പേർച്ചറും 8 മെഗാപിക്സൽ സെക്കൻഡ് ക്യാമറയും 2 മെഗാപിക്സൽ തേർഡ് ക്യാമറയും ഉണ്ട്.ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. ഐക്യൂ നിയോ 6 ന് 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4700mAh ബാറ്ററിയുണ്ട്.


സാംസങ്ങ് ഗ്യാലക്സി എ53 5ജി


സാംസങ് ഗാലക്‌സി എ53 5ജിക്ക് 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 120Hz ആണ് ഇതിൻറെ റിഫ്രഷ് റേറ്റ്. ഒക്ടാ കോർ എക്സിനോസ് 1280 പ്രോസസറാണ് ഇതിനുള്ളത്. 64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 12 മെഗാപിക്സലിന്റെ രണ്ടാമത്തെ ക്യാമറയും 5 മെഗാപിക്സലിന്റെ മൂന്നാമത്തെ ക്യാമറയും 5 മെഗാപിക്സലിന്റെ നാലാമത്തെ ക്യാമറയുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. മുൻവശത്ത്, 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുണ്ട്. 25W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.


വൺ പ്ലസ് നോർഡ് 2ടി 5G


6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്.വൺ പ്ലസ് നോർഡ് 2ടി 5Gക്ക് 90Hz ആണ് റിഫ്രഷ് റേറ്റ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒക്സിജെനോസ് 12.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാകോർ മീഡിയ ടെക് ഡിമനെസ്റ്റി. 1300 പ്രോസസ്സർ നോർഡ് 2T 5G-ൽ ബാക്ക് ക്യാമറ 50 മെഗാപിക്സലും പ്രൈമറി ക്യാമറയും  8 മെഗാപിക്സലിന്റെ രണ്ടാമത്തെ ക്യാമറയും 2 മെഗാപിക്സലിന്റെ മൂന്നാമത്തെ ക്യാമറയും നൽകിയിരിക്കുന്നു.ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. വൺ പ്ലസ് നോർഡ്  2T 5G 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4500mAh ബാറ്ററിയാണുള്ളത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.