ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ (Cyber Crime) തുടർക്കഥയാവുകയാണ്. ഡൽഹി ചീഫ് മിനിസ്റ്റർ (Delhi CM) അരവിന്ദ് കെജ്രിവാളിന്റെ മകളുടെ കയ്യിൽ നിന്ന് പണം തട്ടിയതാണ് പുറത്ത് വന്ന ഏറ്റവും പുതിയ സംഭവം. ഇന്ത്യയിൽ ഇന്റർനെറ്റ് (Internet) ഉപയോഗിക്കുന്നവരുടെ എണ്ണം 2025 ൽ 927 മില്യൺ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബർ  കുറ്റകൃത്യങ്ങളുടെയും എണ്ണം ഇതിനനുസരിച്ച് ഉയരും. ഇതിൽ നിന്നും രക്ഷപ്പെടാൻ ആദ്യം അറിയേണ്ടത് എങ്ങനെയൊക്കെയാണ് നിങ്ങളുടെ പണവും ഡാറ്റയും അപഹരിക്കപെടാൻ സാധ്യതയെന്ന് അറിയുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

OLX വഴിയുള്ള തട്ടിപ്പ്


OLX- ലെ തട്ടിപ്പുകൾ ഇപ്പോൾ സർവ്വ സാധാരണയാണ്. കെജ്‌രിവാളിന്റെ മകളും ഇത്തരത്തിലുള്ള തട്ടിപ്പിനാണ് ഇരയായത്. തട്ടിപ്പുകാർ യഥാർത്ഥ വിൽപ്പനക്കാരായി വേഷമിടുകയും ഉൽപ്പന്നം വിതരണം ചെയ്യാതെതന്നെ  പണം ശേഖരിക്കുകയും ചെയ്യുന്നതാണ് രീതി.


ALSO READ: Koo App എന്താണ്? Twitter നെ ഇന്ത്യ വിലക്കുമോ? അറിയാം Koo App നെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച്


ഫിഷിംഗ് അല്ലെങ്കിൽ ഇമെയിൽ വഴിയുള്ള തട്ടിപ്പുകൾ


രജിസ്റ്റർ ചെയ്ത കമ്പനിയായോ യഥാർത്ഥ വ്യക്തിയായോ വേഷമിട്ട് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്ന ഓൺലൈൻ തട്ടിപ്പുകളെയാണ് ഫിഷിംഗ് എന്ന് പറയുന്നത്. നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ് അടക്കമുള്ള വിവരങ്ങൾ മോഷ്ടിക്കുവാൻ ഉപയോഗിക്കുന്ന സർവ സാധാരണമായ രീതിയാണ് ഫിഷിംഗ്. ഉപയോക്താവിന്റെ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജ ഇമെയിലുകളും (E-mail) ഹൈപ്പർലിങ്കുകളും അയയ്ക്കുന്ന തട്ടിപ്പുകാരും ഫിഷിംഗിൽ ഉൾപ്പെടുന്നു.


നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ്


ഇവിടെ ഹാക്കർ നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കുകയും നിങ്ങളായി ചമഞ്ഞ് വായ്പകളും സാമ്പത്തിക സഹായങ്ങളും ബാങ്കുകളിൽ (Bank) നിന്നും സുഹൃത്തുക്കളിൽ നിന്നും ആവശ്യപ്പെടുകയും ചെയ്യും. ഇവർക്ക് വായ്‌പകൾ  ലഭിച്ചാൽ  ഈ വായ്പകൾ നിങ്ങൾക്ക് തിരിച്ച് അടയ്‌ക്കേണ്ടി വരും.


ALSO READ: January യിൽ ഏറ്റവും അധികം Download ലഭിച്ച 10 Apps ഇവയാണ്


ലോട്ടറി തട്ടിപ്പ്


ഇന്ത്യയിൽ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് തട്ടിപ്പുകളിൽ ഒന്നാണ് ലോട്ടറി തട്ടിപ്പ്.. കോടിക്കണക്കിന് രൂപയുടെ ലോട്ടറി (Lottery)നിങ്ങൾ നേടിയിട്ടുണ്ടെന്ന് അറിയിച്ച് കൊണ്ട് അയയ്ക്കുന്ന വാട്‍സ്ആപ്പ് (WhatsApp)- ഇമെയിൽ സന്ദേശങ്ങളാണ് ഈ തട്ടിപ്പുകളുടെ തുടക്കം. ലോട്ടറി ക്ലെയിം ചെയ്യുന്നതിന് നികുതിയുടെ പേരിൽ  ഒരു ചെറിയ തുക അടയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ പണമടച്ചുകഴിഞ്ഞാൽ തട്ടിപ്പുകാരൻ സന്ദേശമയച്ച ഇമെയിലും നമ്പറും അപ്രത്യക്ഷമാവുകയും ചെയ്യും.


ALSO READ: ഇന്ന് "Safer Internet Day": എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത? എങ്ങനെ ആചരിക്കാം?


Work from home തട്ടിപ്പ് 


ദിവസവും വീട്ടിലിരുന്ന് ജോലിയെടുത്താൽ ഒരു നല്ല തുക വരുമാനമായി കിട്ടുമെന്ന പരസ്യങ്ങളിലൂടെയാണ് Work from home തട്ടിപ്പുകൾ ആരംഭിക്കുന്നത്. വീട്ടമ്മമാരെയും പഠിക്കുന്ന കുട്ടികളെയുമാണ് ഇത്തരം തട്ടിപ്പ്ക്കാർ സാധാരണയായി ലക്‌ഷ്യം ഇടുന്നത്. ജോലി ആരംഭിക്കുന്നതിന് മുമ്പായി ജോബ് കിറ്റ് ഒരു ചെറിയ തുക നല്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഈ തുക അടച്ച് കഴിഞ്ഞാൽ ഇവരെ ബന്ധപ്പെടാൻ ഒരു വഴിയും ബാക്കിവെയ്ക്കാതെ തട്ടിപ്പ്ക്കാർ അപ്രത്യക്ഷമാകും.


ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ് 


ഇവിടെ തട്ടിപ്പ്കാർ ഒരു വ്യാജ ഷോപ്പിംഗ് (Shopping)സൈറ്റ് ഉണ്ടാക്കും ശേഷം കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കും. എന്നാൽ സാധനം മേടിച്ച് കാശ് അടച്ച് കഴിഞ്ഞാൽ ഇവർ വ്യാജ സാധനങ്ങൾ അയച്ച് കൊടുക്കുകയോ പിന്നീട് ബന്ധപെടാതിരിക്കുകയോ ചെയ്യും. അവരെ ബന്ധപ്പെടാനും മാർഗങ്ങൾ ഉണ്ടാവില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.