Google Ban : ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? എങ്കിൽ നിങ്ങൾ ആപ്പിലാകും
ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉള്ള 10 ആപ്പുകൾ ഗൂഗിൾ നിരോധിച്ചിരിക്കുകയാണ്
ലക്ഷക്കണക്കിന് ജനപ്രിയ ആപ്പുകൾ അടങ്ങിയ ഒരു മണ്ഡലമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോർ. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് പോലെ ധാരാളം ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആൻഡ്രോയിഡ് ഫോണുകളിലാണ് പ്ലേ സ്റ്റോർ എന്ന സംവിധാനം ലഭ്യമാകുന്നത്. ആപ്പിൾ ഉപഭോക്താക്കൾക്ക് ആപ്പുകൾ ലഭ്യമാക്കുന്നത് ആപ്പ് സ്റ്റോർ എന്ന സംവിധാനം വഴിയാണ്.
ഇപ്പോൾ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉള്ള 10 ആപ്പുകൾ ഗൂഗിൾ നിരോധിച്ചിരിക്കുകയാണ്. ഈ ആപ്പുകൾ രഹസ്യമായി ഉപഭോക്താക്കളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. വാൾ സ്ട്രീറ്റ് ജേണൽ എന്ന അമേരിക്കൻ ബിസിനസ് മാഗസീനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ഉപഭോക്താക്കളുടെ ഇമെയിൽ ഐഡി, ഫോൺ നമ്പർ, ലൊക്കേഷൻ എന്നീ വിവരങ്ങളാണ് പ്രധാനമായും ഈ ആപ്പുകൾ ചോർത്തുന്നത്. മാത്രമല്ല ഉപഭോക്താക്കൾ കട്ട് ആന്‍ഡ് പേസ്റ്റ് എന്ന സംവിധാനം ഉപയോഗിച്ച് പാസ്വേഡുകൾ കോപ്പി ചെയ്യുമ്പോൾ അതും ഈ ആപ്പുകൾ ചോർത്താറുണ്ട്. ഫോണിലെ വാട്ട്സാപ്പ് ഡൗണ്‍ലോഡ് ഹിസ്റ്ററിയും ഈ ആപ്പുകൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
സ്പീഡ് റഡാർ ക്യാമറ, എ ഐ മൊഅസിൻ ടൈംസ്, വൈഫൈ മൗസ്, ആപ്പ്‌സോഴ്‌സ് ഹബ്ബിന്റെ ക്യുആർ & ബാർ കോഡ് സ്‌കാനർ, ഖിബ്ല കോംപസ്, സിംപിൾ വെതർ & ക്ലോക്ക് വിഡ്ജറ്റ്, ഹാൻഡ്‌സെന്‍റ് നെക്സ്റ്റ് എസ്എംഎസ് - ടെക്സ്റ്റ് വിത്ത് എംഎംഎസ്, സ്മാർട്ട് കിറ്റ് 360, ഫുൾ ഖുറാൻ എംപി3 - 50+ ലാംഗ്വേജസ് ആന്‍റ് ട്രാൻസ്ലേഷൻ ഓഡിയോ, ഓഡിയോസ്‌ഡ്രോയ്ഡ് ഓഡിയോ സ്റ്റുഡിയോ ഡി എ ഡബ്ല്യു – എന്നിവയാണ് ഗൂഗിൾ നിരോധിച്ച ആൻഡ്രോയ്ഡ് ആപ്പുകൾ.
ALSO READ : Fake News : വ്യാജവാർത്ത: 4 പാക് ചാനലുള്‍പ്പെടെ 22 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
ഏകദേശം 60 മില്ല്യൺ ഉപഭോക്താക്കൾ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ ക്യുആർ കോഡ് സ്കാനർ ഒരുവിധം എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കളുടെയും കൈവശം ഉള്ള ആപ്ലിക്കേഷനാണ്. ക്ലോക്ക് വിഡ്ജറ്റ്, ഖുറാൻ എംപി3 എന്നീ ആപ്പുകൾക്കും നിരവധി ആവശ്യക്കാരുണ്ട്.
റമദാൻ കാലമായതിനാൽത്തന്നെ ധാരാളം മുസ്ലീം മത വിശ്വാസികൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഖുറാൻ എംപി3. ഈ 10 മൊബൈൽ ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ഉപഭോക്താക്കൾ എത്രയും വേഗം ആപ്പുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.