ണ്‍ലൈന്‍ ഭക്ഷണ വിപണി കയ്യടക്കി വാണിരുന്ന പിസയെയും ബര്‍ഗറിനെയുമൊക്കെ പിന്നിലാക്കി ബിരിയാണിയുടെ കുതിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2018-19 ൽ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം. ഇന്ത്യക്കാർ ഇന്‍റർനെറ്റിൽ 2,03,507 തവണയാണ് ബിരിയാണി എന്ന് തിരഞ്ഞതെന്നും പഠനത്തിൽ പറയുന്നു.


തന്തൂരി ചിക്കനായിരുന്നു കൂടുതൽ പേർ തിരഞ്ഞ വിലയേറിയ ഭക്ഷണമെന്നും പഠനത്തിൽ പറയുന്നു. തന്തൂരി ചിക്കൻ  66,966.67 തവണയും ബട്ടർ ചിക്കൻ 65,266.67 തവണയും സമോസ 199,600 തവണയുമാണ് തിരഞ്ഞത്. 


ഓൺലൈൻ വിസിബിളിറ്റി മാനേജ്മെന്‍റ് പ്ലാറ്റ്ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  


 2018 ജനുവരി മുതൽ 2019 മാർച്ച് വരെ സമോസ, തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ എന്നീ മൂന്ന് നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്നും പഠനത്തിൽ പറയുന്നു. 


സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ പേർ തിരഞ്ഞതെന്നാണ് പഠനത്തിൽ പറയുന്നത്. 


ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്ന് സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ഇഡ്ഡലി, മസാലദോശ, വട എന്നിവയാണ്.