ജർമ്മൻ ആഡംബര കാർ ഭീമനായ ബിഎംഡബ്ല്യു പുതിയ മോഡൽ കാർ അവതരിപ്പിച്ചു. ഒരു ബട്ടണിൽ സ്പർശിച്ചാൽ നിറം മാറുന്ന കാറാണ് ബിഎംഡബ്ല്യു അവതരിപ്പിച്ചത്. ഒരു ബട്ടൺ അമർത്തിയാൽ നിറം മാറ്റാൻ സഹായിക്കുന്ന സവിശേഷമായ സാങ്കേതിക വിദ്യയാണ് iX ഫ്ലോ കാറിനുള്ളത്.



COMMERCIAL BREAK
SCROLL TO CONTINUE READING

“നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുന്നു, നിങ്ങളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് നിങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കാറിന്റെ നിറം തിരഞ്ഞെടുക്കാം,” ബിഎംഡബ്ല്യു അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സാങ്കേതികവിദ്യയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ മോഡലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഎംഡബ്ല്യു iX വെളുത്ത നിറത്തിലും ഇരുണ്ട ചാരനിറത്തിലും മാറുന്നതായി വീഡിയോയിൽ കാണാൻ സാധിക്കും.


ALSO READ: Mercedes-Benz Vision EQXX | ഓരോ ചാർജിലും 1000 കിലോമീറ്റർ താണ്ടാനുള്ള കരുത്ത്; പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മെഴ്സിഡസ് ബെൻസ്


ഈ ആഡംബര കാറിന് നിറം മാറുന്നതിനൊപ്പം രസകരമായ മറ്റ് സവിശേഷതകളും ഉണ്ട്. കാർ പാർക്കിംഗ് സ്ഥലത്ത് കാണാതായാൽ ഫ്ലാഷ് ഉപയോ​ഗിച്ച് കാണാൻ സാധിക്കും. ബിഎംഡബ്ല്യു വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നത് എളുപ്പമാക്കുകയും മികച്ച സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് കൂടുതൽ മികച്ച സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഡിസൈനിന്റെ സീനിയർ വൈസ് പ്രസിഡന്റ് അഡ്രിയാൻ വാൻ ഹൂയ്‌ഡോങ്ക് പറഞ്ഞു. ബിഎംഡബ്ല്യു ഇലക്ട്രിക് വാഹനമായ iX M60 മോഡലും പുറത്തിറക്കി. റീചാർജ് ചെയ്യാതെ തന്നെ ഇതിന് 575 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.