ന്യൂഡല്‍ഹി: മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍നിന്നുള്ള കോളുകള്‍ സൗജന്യമാക്കി ബിഎസ്എന്‍എല്‍. നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയുമാണ് മാസവാടക. ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് ഓഫറിന്‍റെ പ്രത്യേകത.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നും ബിഎസ്എന്‍എല്ലിലേയ്ക്ക് മാത്രമായിരുന്നു സൗജന്യ കോളുകള്‍ ലഭ്യമായിരുന്നത്. കൂടാതെ, ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകള്‍ സൗജന്യമായിരുന്നു. 


എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരും. നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് അതാത് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് സൗജന്യമായി മാറാന്‍ സാധിക്കും.